ഉണർവ്വ് 2024: യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്തൽ കോൺഫറൻസ് വിപുലമായ കമ്മറ്റി രൂപീകരിച്ചു

ഉണർവ്വ് 2024:  യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്തൽ കോൺഫറൻസ് വിപുലമായ കമ്മറ്റി രൂപീകരിച്ചു

തിരുവല്ല: ഉണർവ് 2024 യുണൈറ്റഡ് വേൾഡ് പെന്തക്കോസ്തൽ കോൺഫറൻസ് മൂന്നാമത് പ്രമോഷണൽ മീറ്റിംഗ് വിജയകരമായി നടന്നു. തിരുവല്ല വൈ എം.സി.എയിൽ നടന്ന മീറ്റിംഗിൽ പാസ്റ്റർ കെ.എ. ഉമ്മൻ അദ്ധ്യക്ഷത

വഹിച്ചു. വിവിധ പെന്തക്കോസ് സഭാനേതൃത്വങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു. യുണൈറ്റഡ് വേൾഡ് പെന്തക്കോസ്തൽ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്തു.

യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കടന്നു വന്ന് കേരളത്തിൽ മുമ്പ് നടന്നിട്ടുള്ള കൺവൻഷനുകളിൽ പ്രസംഗിച്ചിട്ടുള്ള സ്വതന്ത്രസഭകൾ അടക്കമുള്ള വിവിധ സഭകളിലെ പ്രധാന കർതൃദാസന്മാർ കോൺഫറൻസിൽ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മിഷണറിമാർ മുഖ്യ പ്രസംഗ കരായിരിക്കും.

ജനുവരി 1-ന് തിരുവനന്തപുരത്തു നിന്നും അന്നേ ദിവസം കാസർഗോഡ് നിന്നും അരംഭിക്കുന്ന പ്രയർ സന്ദേശ റാലികൾ തെക്ക് വടക്ക് ജില്ലകളിൽ പര്യടനം നടത്തി 6-ന് തിരുവല്ലയിൽ എത്തിചേരും. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്ന വിശാലമായ പന്തലിൽ 7-ന് വൈകിട്ട് 5 മണിയ്ക്ക് ഉണർവ്വ് 2024 യുണൈറ്റഡ് വേൾഡ് പെന്തക്കോസ്തൽ കോൺഫറൻസ് പ്രാർത്ഥിച്ച് ആരംഭിക്കും. രാവിലെ 5 മുതൽ 8 വരെ കാത്തിരിപ്പ് യോഗം, 8 മുതൽ 10 വരെ ബൈബിൾ ധ്യാനം, 10 മണി മുതൽ 1 മണി വരെ പൊതുയോഗം, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ നടക്കുന്ന വിവിധ യോഗങ്ങളിൽ സഹേദരിമാർക്കും, യുവജനങ്ങൾക്കും പ്രത്യേക യോഗം നടക്കും.

സുവിശേഷം നിമിത്തം പീഡനം അനുഭവിച്ചിട്ടുള്ള മണിപ്പൂർ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദൈവമക്കളുടെ അനുഭവ സാക്ഷ്യങ്ങൾ ഉണ്ടായിരിക്കും. വിവിധ സഭകളിൽ നിന്നും തെരഞ്ഞടുക്കപ്പെടുന്ന 101 അംഗ ക്വയറിനൊപ്പം സുപ്രസിദ്ധ ക്രൈസ്തവ ഗായകരും ഗാനങ്ങൾ ആലപിക്കും. 14-ന് ഞായറാഴ്ച 12 മണിക്ക് സംയുക്ത സഭായോഗവും കർതൃമേശയോടും കൂടെ യോഗം അവസാനിക്കും.

പാസ്റ്റർ റ്റി.വി. പോത്തൻ (സുവാർത്ത ചർച്ച്), പാസ്റ്റർ എൻ. സി. ജോസഫ് (ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്), പാസ്റ്റർ സി.പി. മാത്യു ( ലൈഫ് ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ എം.ഡി. രാജൻ (കല്ലുമല ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ റോയി ദാനിയേൽ (ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ മാത്യു റ്റി.സി.(വേൾഡ് റിവൈവൽ മിനിസ്ട്രി), പാസ്റ്റർ ജിപ്സൺ (ട്രിനിറ്റി ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ വി.ജി. ഈശോ (ഫിലദൽഫിയ ചർച്ച് ഓഫ് ഗോഡ്, പാസ്റ്റർ മോഹൻ പി. ഡേവിഡ് സർകോഡ്), പാസ്റ്റർ സോളമൻ പെനിയേൽ (പത്മാസ് മിനിസ്ട്രീസ്).

ചെയർമാൻമാർ:

പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ കെ.സി. ജോൺ.

വൈസ് ചെയർമാൻമാർ:

പാസ്റ്റർ കെ.എസ്. ജോസഫ് (ബാംഗ്ലൂർ), പാസ്റ്റർ ജോസഫ് വില്യംസ് (യു എസ്.എ), പാസ്റ്റർ ജെ. ജോസഫ്, പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ കെ.എ. ഉമ്മൻ, പാസ്റ്റർ തോമസ് കുര്യൻ (യുഎസ്എ), പാസ്റ്റർ ഷിബു നെടുവേലിൽ,  പാസ്റ്റർ കെ.സി. സണ്ണിക്കുട്ടി, ബ്രദർ സജി പോൾ, ബദർ ജോയി താനുവേലിൽ, പാസ്റ്റർ ഷിബു കെ. മാത്യു, പാസ്റ്റർ വൈ. റജി, പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ, പാസ്റ്റർ എൻ. പീറ്റർ, ബ്രദർ ബിജു തമ്പി, ജി. കുഞ്ഞച്ചൻ വാളകം, ബദർ കുര്യൻ ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ് ,പാസ്റ്റർ സൽമോൻ കെ. ഏബ്രഹാം.

ജനറൽ കൺവീനർ:

ബ്രദർ ഗ്ലാഡ് സൺ ജേക്കബ് കോട്ടയം.

പ്രയർ കൺവീനേഴ്സ്:

പാസ്റ്റർ ജേക്കബ് ജോർജ്ജ് (കെ), പാസ്റ്റർ എം.ഐ. തോമസ്, പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ സജി കാനം, പാസ്റ്റർ കെ.എ. മാത്യു, പാസ്റ്റർ മറാജി കെ. വർഗീസ്, പാസ്റ്റർ ഇ.ഐ. ജെയ്സൺ, പാസ്റ്റർ ലിജു നൈനാൻ, പാസ്റ്റർ ബെന്നി ശാമുവൽ, പാസ്റ്റർ ജോൺസൺ ഫിലിപ്പ്,.

കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനര്‍

ബ്രദർ സുധി ഏബ്രഹാം, ബ്രദർ മോൻസി പി. മാമ്മൻ, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, ബ്രദർ ലിജോ അടൂർ, ബ്രദർ അലൻ സാജൻ, പാസ്റ്റർ ലിജോ കുഞ്ഞുമോൻ.

ഫിനാൻസ് കമ്മറ്റി കൺവീനേഴ്സ്

കൺവീനർ ബ്രദർ സജി പോൾ, ബ്രദർ പി.റ്റി. തോമസ്, ബ്രദർ തോമസ്

വർഗീസ് (യുഎസ്എ), ബ്രദർ റ്റിജു തോമസ് (യുഎസ്എ). ബദർ ബേബി

ജോർജ്ജ്, ബ്രദർ ചെറിയാൻ ജോർജ്ജ്, പാസ്റ്റർ റ്റൈറ്റസ് ഈപ്പൻ (യുഎസ്എ),

ബ്രദർ സജി വർഗീസ് ശാരോൻ, ബ്രദർ എബി ഏബ്രഹാം (യുഎസ്എ). ബദർ

ജോൺസൺ സി. ബദർ ജോൺസൺ ശാമുവേൽ, ബദർ സി.കെ രാജു, ബദർ

പി. തങ്കച്ചൻ, ബ്രദർ എൻ. സി. ബാബു (ജോയിന്റ് കൺവീനർ) എന്നിവരെ കൂടാതെ വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.