ലഹരിവിരുദ്ധ ക്യാമ്പയിനിനു പവർവിഷനും ട്രാൻസ്ഫോമേഴ്സും കൈകോർക്കുന്നു

ലഹരിവിരുദ്ധ ക്യാമ്പയിനിനു പവർവിഷനും ട്രാൻസ്ഫോമേഴ്സും കൈകോർക്കുന്നു

വെണ്ണിക്കുളം :  സമൂഹത്തിനു ഏറെ വിപത്ത് ആയിരിക്കുന്ന മയക്കുമരുന്നു ആസക്തിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പവർവിഷൻ ടെലിവിഷനും, ട്രാൻസ്ഫോമേഴ്സും സംയുക്തമായി  സ്കൂൾ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖ പുറത്തിറക്കി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നു ആണു “സ്മാർട്ട് ചോയ്സസ്” എന്ന ലഘുലേഖ പുറത്തിറക്കിയത്. ലഹരിക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം അതിന്റെ വിപത്തിനെകുറിച്ചുള്ള അവബോധനമാണെന്നു മനസ്സിലാക്കിയാണു സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പവർവിഷൻ ടി.വി.യും, കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതരൂപാന്തരത്തിനായി യത്നിക്കുന്ന ട്രാൻസ്ഫോമേഴ്സും സംരംഭത്തിൽ പങ്കാളികളായത്.

ജീവിത രൂപീകരണത്തിന്റെ നിർണ്ണായക നിമിഷങ്ങളായ കൗമാര പ്രായത്തിൽ തീരുമാനങ്ങളും, ചിന്തകളും ‘സ്മാർട്ട്’ ആകേണ്ടുന്ന ആവശ്യകത തുറന്നു കാട്ടുന്ന സന്ദേശമാണു ഇതിവൃത്തം. മയക്കു മരുന്നു ദുരുപയോഗം, അനധികൃത ലഹരിമരുന്നു വ്യാപാരം, മറ്റ് ലഹരി വസ്തുക്കളോടുള്ള ആസക്തിയും, ഉപയോഗവും വരുത്തിവെയ്ക്കാവുന്ന ഭവിഷ്യത്തുകൾ ചില ഉദാഹരണങ്ങളിലൂടെ ലഘുലേഖയിൽ വരച്ച് കാട്ടുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായും, സുഹൃത്ത് സമ്മർദ്ദങ്ങളുടെ ഭാഗമായും, ജീവിത പ്രശ്നങ്ങളിൽ നിന്നും ഉള്ള ഒളിച്ചോട്ടത്തിന്റെ ഭാഗമായും ലഹരിയെ സമീപിക്കുന്നവർ കരകയറാൻ പറ്റാത്ത ചതിക്കുഴിയിലേക്ക് നയിക്കപ്പെടുകയാണെന്ന സത്യം പരാമർശിക്കുന്ന ഈ ലഘുസന്ദേശ പത്രിക  കൗമാര- യൗവനക്കാരിൽ അവബോധം ഉണ്ടാക്കുകയും, ലഹരി വിമോചന പരിപാടികളിൽ പങ്കാളിയാകുക വഴി സാമർത്ഥ്യത്തോടെ ജീവിതം തിരഞ്ഞെടുക്കുവാൻ കഴിയും എന്ന സന്ദേശവും നൽകുന്നുണ്ട്.

ലഘു സന്ദേശ പത്രികയുടെ കോപ്പികൾ ലഭ്യമാക്കുന്നതിനും ക്യാമ്പയിനിൽ പങ്കാളികളാകുന്നതിനും ബന്ധപ്പെടുക : 9072222115 

Advertisement