ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭയിൽ മെഡിക്കൽ ക്യാമ്പ് നാളെ സെപ്റ്റംബർ 23 ന്

ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭയിൽ മെഡിക്കൽ ക്യാമ്പ് നാളെ സെപ്റ്റംബർ 23 ന്

തിരുവല്ല: മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള മെഡിക്കൽ ക്യാമ്പ് നാളെ സെപ്റ്റംബർ 23 ശനിയാഴ്ച സഭാ അങ്കണത്തിൽ നടക്കും. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, അസ്ഥി രോഗവിഭാഗം, തുടങ്ങി 6 വിഭാഗത്തിലുള്ള ഡോക്ടർസ് പരിശോധനകൾ നടത്തും. വിപുലമായ ക്രമീകരണങ്ങളാണ് ഈ ക്യാമ്പിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കെ ബെന്നി :94479 79404, ഉമ്മൻ കെ തോമസ്: 98474 78712 

വാർത്തകൾ : ജോബിൻ വർഗീസ്