തുള്ളൻവയലിൽ സാബുവിനു തലചായ്ക്കാനൊരിടം ; സ്വപ്നം പൂവണിയിച്ച് ഐപിസി പുതുശ്ശേരി ഹെബ്രോൻ സഭ

തുള്ളൻവയലിൽ  സാബുവിനു തലചായ്ക്കാനൊരിടം ;  സ്വപ്നം പൂവണിയിച്ച് ഐപിസി പുതുശ്ശേരി ഹെബ്രോൻ സഭ

പുതുശ്ശേരി : ഐപിസി പുതുശ്ശേരി ഹെബ്രോൻ സഭയുടെ റൂബി ജൂബിലി (1983 - 2023) ആഘോഷത്തിന്റെ ഭാഗമായി 'ആർദ്രം' ഭവന പദ്ധതിയിൽ കല്ലൂപ്പാറയിലെ തുള്ളൻവയലിൽ  സാബുവിനും കുടുംബത്തിനും പുതുവത്സരസമ്മാനമായി ഭവനം നിർമ്മിച്ച് നൽകി നാടിനു മാതൃകയായി. പുതുവത്സര ദിനത്തിൽ ജനുവരി 1 ന്  ഉച്ച കഴിഞ്ഞ് 3 ന് നടക്കുന്ന ഭവന പ്രതിഷ്ഠ ശുശ്രൂഷയിൽ സാബുവിനും കുടുംബത്തിനും ഭവനം കൈമാറും.

ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ കെ.വി. ചാക്കോ ഭവന പ്രതിഷ്ഠ ശുശ്രൂഷ നിർവ്വഹിക്കും. സഭാശുശ്രൂഷകൻ പാസ്റ്റർ ഫെയ്ത്ത്  ബ്ലെസൻ അധ്യക്ഷത വഹിക്കും. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സൂസൻ തോംസൺ, വൈസ് പ്രസിഡന്റ്  എം.ജെ ചെറിയാൻ പഞ്ചായത്ത് അംഗങ്ങളായ  റെജി ചാക്കോ,  മോളിക്കുട്ടി ഷാജി തുടങ്ങിയവർ പങ്കെടുക്കും.

ഭവന രഹിതനായിരുന്ന സാബുവിന്റെയും കുടുംബത്തിന്റെയും ചിരകാല സ്വപ്നമായിരുന്നു തലയൊളിക്കാനൊരിടം. ഈ സ്വപ്നനമാണ് ഐപിസി പുതുശ്ശേരി ഹെബ്രോൻ സഭ ഇന്ന് പൂവണിയിച്ചത്. പുതുശ്ശേരിയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനും സുവിശേഷ വ്യാപനത്തിനും നാലു പതിറ്റാണ്ടായി നിലകൊള്ളുന്ന സഭ കഴിഞ്ഞ കാലങ്ങളിൽ വിവിധ പ്രവർത്തനങ്ങളിൽ സജീവമാണ്.

ഏഴ് ലക്ഷം രൂപയിലധികം ചെലവഴിച്ച്  മനോഹരമായി പണിത ഭവനമാണ് സാബുവിനും കുടുംബത്തിനും നല്കു ന്നത്.

സഹോദരന്മാരായ വറുഗീസ് മാത്യു (വൈസ് പ്രസിഡന്റ് ), എം. എ. ഫിലിപ്പ് (സെക്രട്ടറി ), എൻ. ഇ. മാത്യു (ട്രഷറാർ), കമ്മറ്റി അംഗങ്ങളായ സാം എൻ. ഏബ്രഹാം, ആൽബർട്ട് തോമസ്, സുബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement