തിമഥി ഇൻസ്റ്റിറ്റ്യൂട്ട് : ക്രിസ്ത്യൻ ഒയിക്കോസ് സെമിനാർ നടന്നു

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് : ക്രിസ്ത്യൻ ഒയിക്കോസ് സെമിനാർ നടന്നു

 തിരുവല്ല: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ക്രിസ്ത്യൻ ഒയിക്കോസ് ഫാമിലി സെമിനാർ മഞ്ഞാടി കൊമ്പാടിയിലുള്ള മർത്തോമ്മാ റിട്രീറ്റ് സെന്ററിൽ നടന്നു. 

 എം.ജി. മാത്യു അദ്ധ്യക്ഷനായിരുന്നു.  പാസ്റ്റർ കുര്യൻ മാത്യു , ഇവാ. ഏബ്രാഹാം ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു. യുവാക്കൾക്കും ദമ്പതികൾക്കും വിവിധ സെഷനുകകളായി ഡോ.ജോൺ മുണ്ടുകോട്ടക്കൽ, ഡോ.സജികുമാർ കെ പി , ഷാർലറ്റ് പി മാത്യൂ, സിസ്റ്റർ ലിൻഡാ ഷാർലറ്റ് എന്നിവർ ക്ലാസ്സുകളെടുത്തു.