ഐ.പി.സി ആറ്റിങ്ങൽ സെന്റർ രജത ജൂബിലി കൺവെൻഷൻ ഇന്നു മുതൽ

തിരുവനന്തപുരം: ഐ.പി.സി ആറ്റിങ്ങൽ സെന്റർ രജത ജൂബിലി കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ സീയോൻ കൺവെൻഷൻ സെന്ററിൽ( തോന്നയ്ക്കൽ, കല്ലൂർ റോഡ്) നടക്കും.
പാസ്റ്റർ വിൽസൺ ഹെന്ററി (ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ) ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ വി.പി.ഫിലിപ്പ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ കെ. ഒ.തോമസ്, പാസ്റ്റർ കെ. എ. എബ്രഹാം, പാസ്റ്റർ കുഞ്ഞപ്പൻ സി. വർഗീസ് എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ, ബ്രദർ ജമൽസൺ പി ജേക്കബ്, ബ്രദർ ഇമ്മാനുവേൽ ഹെൻറി, പാസ്റ്റർ ജീസൺ ആന്റണി,പാസ്റ്റർ അനിൽ അടൂർ എന്നിവർ സംഗീത ആരാധങ്ങൾക്കു നേതൃത്വം നൽകും.