ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ ബിരുദദാന സർവീസ് മാർച്ച്‌ 18 ന്

ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ ബിരുദദാന സർവീസ് മാർച്ച്‌ 18 ന്

തിരുവനന്തപുരം : ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21-മത് ബിരുദദാന സർവീസ് മാർച്ച്‌ 18 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ പാളയം AKG സെന്ററിനു പുറകിലുള്ള ഹസ്സൻ മരക്കാർ ഹാളിൽ നടക്കും.

കോട്ടയം ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. സജി കുമാർ കെ. പി, മണക്കാല ഫെയിത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ടി. എം ജോസ് എന്നിവർ ബിരുദദാന സമ്മേളനത്തിൽ സന്ദേശങ്ങൾ നൽകും. സെമിനാരി പ്രിൻസിപ്പൽ ഡോ.കെ.ആർ. സ്റ്റീഫൻ  അധ്യക്ഷത വഹിക്കും. ക്രിസ്ത്യൻ വോയിസ് തിരുവനന്തപുരം ഗാനശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കും.