നൊമ്പരപ്പെടുന്ന മനസുകൾക്ക് ആശ്വാസമേകി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി

നൊമ്പരപ്പെടുന്ന മനസുകൾക്ക് ആശ്വാസമേകി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി

ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി താബോർ ആശ്വാസ ഭവൻ സന്ദർശിച്ചു

വാർത്ത: എം.സി.കുര്യൻ

തിരുവനന്തപുരം : തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മാർച്ച് 25 ന് താബോർ ആശ്വാസ ഭവൻ സന്ദർശിച്ചു.

ഐപിസി താബോർ തിരുവനന്തപുരം സഭയുടെ ജീവകാരുണ്യ സ്ഥാപനമാണ് ആശ്വാസ ഭവൻ. തിരുവനന്തപുരം RCC പോലുള്ള ആശുപത്രികളിൽ ദീർഘകാല കാൻസർ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്ന അനുഗ്രഹീത ആശ്വാസേ കേന്ദ്രമാണ് കുമാരപുരത്തുള്ള ആശ്വാസ ഭവൻ.

ഒരു മണിക്കൂറോളം രോഗികളോടൊപ്പം ചിലവഴിച്ച ലക്ഷ്മിഭായി തമ്പുരാട്ടി സൗഖ്യം തരുന്നത് ദൈവമാണെന്നും ദൈവത്തിലാശ്രയിക്കണമെന്നും രോഗികളെ ഉപദേശിച്ചു. 

ആശ്വാസഭവന്റെ പ്രശംസനീയമായ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സഭയേയും പ്രവർത്തകരെയും പ്രമുഖ സാമൂഹ്യ പ്രവർത്തകയും പ്രശസ്ത എഴുത്തുകാരിയും കൂടിയായ തമ്പുരാട്ടി അഭിനന്ദിച്ചു.

ജി.ഐസക് , കെ.ജെ. ചാക്കോ, ഫിന്നി സഖറിയ, ഏബ്രഹാം ലൂക്കോസ്, രാജു വർഗീസ്, ജോയി സി. ചെറിയാൻ, പി. ശാമുവേൽ , എസ്.ജോണി എന്നിവർ ലക്ഷ്മിഭായി തമ്പുരാട്ടിയെ സ്വീകരിച്ചു.

കഴിഞ്ഞ വർഷങ്ങളിലായി ഒട്ടേറെ രോഗികൾക്ക് ആശ്വാസമേകുന്ന താബോർ ആശ്വാസഭവൻ പെന്തെക്കോ സ്തുസഭകൾക്ക് മാതൃകയാണ്.

Advertisement