ഇന്റർനാഷണൽ സീയോൻ അസംബ്ലി: സൺ‌ഡേസ്കൂൾ വാർഷികവും സിലബസ് പ്രകാശനവും

ഇന്റർനാഷണൽ സീയോൻ അസംബ്ലി:  സൺ‌ഡേസ്കൂൾ വാർഷികവും സിലബസ് പ്രകാശനവും

പാസ്റ്റർ എൻ. വിജയകുമാർ തിരുവനന്തപുരം

കോവളം : ഇന്റർനാഷണൽ സീയോൻ അസംബ്ലിയുടെ സൺ‌ഡേസ്കൂൾ വാർഷിക ആഘോഷവും കലാമത്സരങ്ങളും പരശുവയ്ക്കൽ ലൗവ് ആർമി ക്രൂസേഡ് ക്യാമ്പസ്സിൽ  നടന്നു.

INZA പ്രസിഡന്റ്‌ പാസ്റ്റർ സിംസൺ സുന്ദരരാജ് ഉൽഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

ഇന്റർനാഷണൽ സീയോൻ അസംബ്ലിയുടെ സൺ‌ഡേസ്കൂളിന് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബിഗിനർ മുതൽ സൂപ്പർ സീനിയർ വിഭാഗം വരെയുള്ള സിലബസിന്റെ ആദ്യഘട്ടം INZA പ്രസിഡന്റ്‌ പാസ്റ്റർ സിംസൺ സുന്ദരരാജും ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സതീഷ് നെൽസനും ചേർന്നു പ്രകാശനം ചെയ്തു.

ഭരണസമിതി അംഗങ്ങൾ, പ്രാദേശിക സഭാ ശുശ്രൂഷകർ സൺ‌ഡേസ്കൂൾ അധ്യാപകർ, സഭകളെ പ്രതിനിധീകരിക്കുന്ന സൺ‌ഡേസ്കൂൾ കൗൺസിലർമാർ, സഭാ വിശ്വാസികൾ  തുടങ്ങി ആയിരത്തോളം പേർ പങ്കെടുത്തു.

INZA സൺ‌ഡേസ്കൂൾ ഡിപ്പാർട്മെന്റ് ജനറൽ ഡയറക്ടർ പാസ്റ്റർ കെ. സുബി, സെക്രട്ടറി പാസ്റ്റർ എബിൻരാജ്, ജോയിന്റ് സെക്രട്ടറി സിസ്റ്റർ സുജിതാ റോസ്, ട്രഷറാർ പാസ്റ്റർ ഷിബു ദേവരാജ് എന്നിവർ നേതൃത്വം നൽകി.

Advertisement

Advertisement