ഐപിസി UAE റീജിയൻ സംയുക്ത ആരാധന ഡിസം.2 ന്
കൊച്ചുമോൻ ആന്ത്യാരത്ത്
ഷാർജാ: ആശങ്കകളുടെയും അശാന്തിയുടെയും കാലത്തു ദൈവ മുഖം അന്വേക്ഷിക്കുന്നതിനായി ഐപിസി യുഎഇ റീജിയനിലുള്ള എല്ലാ ദൈവസഭകളുടെയും സംയുക്ത ആരാധന ഡിസം. 2 ന് ശനിയാഴ്ച രാവിലെ 9 മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും.
ഐപിസി യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ അധ്യക്ഷത വഹിക്കും. റീജിയൻ പ്രസിഡന്റ് റവ. വിൽസൺ ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേത്യത്വം നൽകും. ഐപിസി വർഷിപ്പ് സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേത്യത്വം നൽകും.
റീജിയനു കീഴിലുള്ള ദൈവദാസന്മാരും റീജിയൻ എക്സിക്യുട്ടീവസും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. ഐപിസി യുഎഇ റീജിയനു കീഴിൽ 42 ൽ പരം സഭകളുണ്ട്.