ചർച്ച് ഓഫ് ഗോഡ്: ഷാർജയിൽ യുവജന സംഗമവും കൺവൻഷനും ഏപ്രിൽ 20ന്

ചർച്ച് ഓഫ് ഗോഡ്: ഷാർജയിൽ യുവജന സംഗമവും കൺവൻഷനും ഏപ്രിൽ 20ന്

വാർത്ത: ദീപു ജോൺ, യുഎഇ

ഷാർജ: ചർച്ച് ഓഫ് ഗോഡ്, യുഎഇ യുടെ യങ് പീപ്പിൾസ് എൻഡേവർ (വൈപിഇ) അഭിമുഖ്യത്തിൽ യുവജന സംഗമവും കവൻഷനും ഏപ്രിൽ 20 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും, രാത്രി 7.30 മുതൽ 10 വരെയും ഷാർജ വർഷിപ്പ് സെൻ്ററിൻ്റെ മെയിൻ ഹാളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഷാർജ ഓവർസിയർ റവ.കെ.ഒ. മാത്യു നേതൃത്വം കൊടുക്കും.

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ സുജിത് എം സുനിൽ കുട്ടികളുടെ പരിപാടികൾക്ക് നേതൃത്വം നൽകും.

യുഎഇ യിലെ വിവിധ സഭകളിൽ നിന്നും കുട്ടികൾ പങ്കെടുക്കും.