ദൈവ ദൂതനെപ്പോലെ അറബിയെത്തി, ജീവിതത്തിലേയ്ക്ക് നീന്തിക്കയറി സുജിത്തും കുടുംബവും !

ദൈവ ദൂതനെപ്പോലെ അറബിയെത്തി, ജീവിതത്തിലേയ്ക്ക് നീന്തിക്കയറി സുജിത്തും കുടുംബവും !

 കൊച്ചുമോൻ ആന്ത്യാരത്ത്, ഷാർജ

ഏപ്രിൽ 16 ചൊവ്വാഴ്‌ച രാവിലെ 8 മണിക്ക് ഫുജറയിൽ നിന്നും സുജിത്തും ഭാര്യ ബെറ്റ് സിയും ഏകമകൾ ജെമീമയും ഷാർജയിലേയ്ക്ക് കാറിൽ യാത്ര തിരിച്ചത് പൊതുവെ തെളിച്ചമുള്ള കാലാവസ്ഥയിലായിരുന്നു. അവർ അറിഞ്ഞില്ല അഭിമുഖീകരിക്കാൻ പോകുന്നത് UAE യു ടെ 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ മഴ! UAE ൽ ഒരുവർഷം ലഭിക്കേണ്ടതിലും കൂടു തൽ മഴ പെയ്ത‌് ഒറ്റദിവസം കൊണ്ട് പെയ്‌ത്‌ താണ്ഡവം ആടുമെന്ന്( യുഎഇ യിൽ ഒരുവർഷം ശരാശരി മഴ 200 മില്ലി മീറ്റർ ആണ്, 16 ന് മാത്രം പെയ്തത് 254 മില്ലി മീറ്റർ ). മഴയും ഇടിയും ഉണ്ടായിരുന്നുവെങ്കിലും യാത്ര തടസ്സം ആയില്ല. തടസ്സം കൂടാതെ ഷാർജയിൽ എത്തി. 

ഉച്ചയ്ക്ക് 2.15 ന് തിരികെ ഫുജറ ലക്ഷ്യമാക്കി യാത്ര തിരിച്ചു. യാത്രയിൽ പ്രതിസന്ധികൾ ഓരോന്നായി അഭിമു ഖീകരിക്കാൻ തുടങ്ങി. മല്ലിഹാ റോഡിൽ വെള്ളവും മണ്ണും വന്നു കൊണ്ടിരുന്നു. ഫുജറാ റോഡ് പോലീസ് ബ്ലോക്ക് ചെയ്‌തതിനാൽ കൽബാ റോഡിലേയ്ക്ക് വാഹനം തിരിച്ചുവിട്ടു. ഏകദേശം 15 കി.മീ. യാത്ര ചെയ്‌തപ്പോൾ കല്ലും മണ്ണും തടിയും റോഡിലൂടെ വരുന്നതു കണ്ടപ്പോൾ മനസ്സിലായി യാത്ര അപകടത്തിൽ ആണെന്ന്. റോഡ് ഇടിഞ്ഞു കിടക്കുന്നത് കണ്ണിനു മുമ്പിൽ കണ്ടപ്പോൾ ആശങ്ക വർദ്ധിച്ചു. ഒമാൻ വഴി കടന്നു വന്ന വാഹനങ്ങൾ സുജിത്തിനെ കണ്ടപ്പോൾ പറഞ്ഞു, നിങ്ങൾ മുന്നോട്ടു യാത്ര ചെയ്യരുത്, അപകടം ആണ്. "U" turn എടുത്തു തിരികെ പോകാൻ ആവശ്യപ്പെട്ടു. സുജിത്ത് കാർ തിരികെ എടുത്തു. സുരക്ഷിതം എന്നു തോന്നുന്ന ഒരു സ്ഥലത്ത് കാർ നിർത്തി. അപ്പോഴേക്കും വൈകിട്ട് സമയം 6.45 ആയി. ആ വഴി പോലീസിനെയും കാണു ന്നില്ല. മൊബൈൽ നെറ്റ് വർക്ക് കുറഞ്ഞു. അല്പം നെറ്റ് വർക്ക്‌ കിട്ടിയപ്പോൾ ബെറ്റ്സി തങ്ങളുടെ ആത്മീയ സ്നേഹിതർ ഫുജറ ചർച്ച് ഓഫ് ഗോഡിലെ ഇവാ. ലാലു പോളിനെയും ഭാര്യ സിസ്റ്റർ ഷേബയെയും അറിയിച്ചു. അവർ പ്രാർത്ഥനയോടെ ആയിരുന്നു

മഴ ശക്തമായി! കാറിന്റെ ബോണറ്റ് വരെ ആദ്യം വെള്ളം ആയി. പിന്നീട് കാറിൻ്റെ ഗ്ലാസ്സ് മൂടി വെള്ളം കയറി. ഒന്നും കാണാൻ കഴിയുന്നില്ല. പ്രതീക്ഷകൾ എല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചു.

മരണത്തെ മുഖാമുഖം കണ്ട നിമിഷം! പുറകിലത്തെ സീറ്റിൽ കിടന്ന് ഉറങ്ങിയ മകൾ എഴുന്നേറ്റ് കരച്ചിൽ ആരംഭിച്ചു. കുഞ്ഞിനെ ബെറ്റ്സി എടുത്ത് ഉറക്കാൻ തുടങ്ങി. ഇരുവരും കൈ പിടിച്ചു പ്രാർത്ഥിച്ചു. ഒരുമിച്ച് മരിക്കുന്നെങ്കിൽ കുഞ്ഞ് ഉറക്കത്തിൽ മരിക്കട്ടെ എന്ന് സുജിത്ത് ചിന്തിച്ചു. അല്ല ജീവിതത്തിലേയ്ക്ക് തിരികെ വരുന്നെങ്കിൽ കർത്താവിനായി പ്രയോജനപ്പെടും എന്ന് ആ ത്മാർത്ഥമായി പ്രാർത്ഥിച്ചു.

 ഏകദേശം 7.45 ആയപ്പോഴേക്കും തന്റെ സഭയിലെ (IPC വർഷിപ്പ് സെന്റ ഷാർജ) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വിൽസൺ ജോസഫ് ആർക്കും ഒരു അനർത്ഥവും ഉണ്ടാകരുതെ എന്ന് പ്രാർത്ഥിച്ച് ചർച്ച് വാട്സ്ആപ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു. ഏകദേശം ആ സമയം മുതൽ മഴ ശമി ക്കാൻ തുടങ്ങി. സുജിത്ത് പ്രാർത്ഥിച്ച് കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചു. തടിയും മണ്ണും തടഞ്ഞതിനാൽ ആദ്യം സാധിച്ചില്ല. പിന്നെ ശക്തമായി ഡോർ തുറന്ന് വെളിയിൽ ഇറങ്ങി. ബെറ്റ്സിയെയും കുഞ്ഞിനെയും കാറിൽ നിന്നും ഇറക്കി. റോഡിൻ്റെ ഒരു സൈഡിൽ ഇരുട്ടത്ത് ഏകാന്തമായ സ്ഥല ത്ത് അവർ നിന്നു. ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞ് മഴ ശമിച്ചപ്പോൾ കാർ റോഡിൽ നിന്നും എടുത്തു. റോഡ് സൈഡിൽ അവർ പ്രതീക്ഷയറ്റിരുന്നു.

വിജനമായി കിടന്ന സ്ഥലത്ത് ഏതാണ്ട് 300 മീറ്റർ അകലെ ദൈവദൂതനെപ്പോലെ ഒരു അറബി അദ്ദേഹത്തിൻറെ വണ്ടിയുമായി ഉണ്ടായിരുന്നു. ഇവരെ കണ്ട ആ അറബി വിവരം അന്വേഷിച്ച് അദ്ദേഹത്തിൻ്റെ കാറിൽ കയറ്റി ഇരുത്തി. തുടർന്ന് പോലീസിൻ്റെ നിർദ്ദേശം അനുസരിച്ച് അദ്ദേഹം ഇവരുമായി യാത്ര തിരിച്ചു. സുജിത്തിന് സംസാരിക്കാൻ ഫോണും യാത്രയിൽ ആഹാരവും വാങ്ങി അദ്ദേഹം നൽകി. ദുബായിലെ ഗവൺ മെന്റിൽ ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് ആ വഴി വരേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. എന്നാൽ ദൈവം ദൂതനെ അയച്ചു. പിറ്റെ ദിവസം രാവിലെ 7.30 ആയപ്പോൾ സുരക്ഷിതമായി ഫു ജറയിലെ തങ്ങളുടെ വീട്ടിൽ ആ നല്ലവനായ അറബി സുജിത്തിനെയും കുടുംബത്തെയും എ ത്തിച്ചു. മരണത്തിൽ നിന്നും നീക്കുപോക്കു തന്ന ദൈവത്തെ മഹത്വപ്പെടുത്തുവാൻ തന്റെയും കു ടുംബത്തിന്റെയും ആയുസ് മുഴുവൻ മാറ്റിവെച്ചിരിക്കുകയാണ് സുജിത്തും കുടുംബവും.

Advertisement