ഷാർജയിലെ പ്രളയക്കെടുതിയിലെ ജനങ്ങൾക്ക് ആശ്വാസമായി UPF - UAE
ഷാർജ: അപ്രതീക്ഷമായി പെയ്തിറങ്ങിയ മഴക്കെടുതിയിൽ വിറങ്ങലിച്ചുപോയ ഷാർജയിലെ ജനങ്ങൾക്ക് ആശ്വാസമായി UPF - UAE.
ഷാർജയിലെ അൽ ഖാസ്മിയ, അബുഷഗാര, മജാസ്, റോള തുടങ്ങിയ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് UPF അംഗങ്ങൾ സഹായമായി പ്രവർത്തിച്ചു. ഭക്ഷണപ്പൊതികൾ, കുടിവെള്ളം, മരുന്ന് തുടങ്ങിയവയാണ് കൂടുതലായി വിതരണം ചെയ്തത്.
UPF അംഗത്വ സഭകൾ, യുവജന സംഘടനാ പ്രവർത്തകർ, വിവിധ സ്ഥാപങ്ങളുമാണ് അവശ്യസാധനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കു വിതരണം ചെയ്തത്. UPF - UAE പ്രവർത്തനങ്ങൾ ഷാർജ വർഷിപ്പ് സെന്റർ കേന്ദ്രികരിച്ചായിരുന്നു നടക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളോടൊപ്പം മെഡിക്കൽ ക്യാമ്പ് നടത്തുവാനുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു.
UPF - UAE എക്സിക്യൂട്ടീവ് അംഗങ്ങൾ, അംഗത്വ സഭാ ശുശ്രൂഷകന്മാർ എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.