ഷാർജയിലെമ്പാടും ഒരു പൂമ്പാറ്റയെ പോലെ ക്രിസ്തുസ്നേഹം പാടി നടന്ന നവോമി മോൾക്ക് യുഎഇ യിലെ വിശ്വാസ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

ഷാർജയിലെമ്പാടും ഒരു പൂമ്പാറ്റയെ പോലെ ക്രിസ്തുസ്നേഹം  പാടി നടന്ന നവോമി മോൾക്ക് യുഎഇ യിലെ വിശ്വാസ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

യേശു എന്നെ സ്നേഹിക്കുന്നു എന്ന് പാടിയ നവോമി മോൾക്ക് യു എ യിലെ വിശ്വാസ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

'യേശു എന്നെ സ്നേഹിക്കുന്നു ( Jesus loves me this I know)' എന്ന്ഷാ ഷാർജയിലെമ്പാടും ഒരു പൂമ്പാറ്റയെ പോലെ പാടി നടന്ന നവോമി മോൾക്ക് യുഎയിലെ വിശ്വാസ സമൂഹത്തിന്റെ  പ്രത്യാശയോടുള്ള കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.

ദുബായ് ജബൽഅലി ക്രൈസ്റ്റ് ചർച്ചിൽ വിവിധ എമിറേറ്റുകളിൽ നിന്നും എത്തിയ വൻ ജനാവലി, കുഞ്ഞിൻ്റ അഞ്ചാമത്തെ പിറന്നാളിന്റെ പിറ്റെന്നാൾ മറുകരയിൽ വീണ്ടും കാണാം എന്ന പ്രത്യാശ നിർഭരമായ വാക്കുകളാൽ അവളെ യാത്രയാക്കി.

നവോമിമോളുടെ ഓർമ്മകൾ നൊമ്പരമായി നിറഞ്ഞു നിന്ന പ്രഭാതത്തിൽ, ഷാർജ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ശുശ്രുഷകൻ പാസ്റ്റർ കെ ബി ജോർജുകുട്ടി ശുശ്രുഷകൾക്കു നേതൃത്വം നൽകി. ശാരോൻ ഫെല്ലോഷിപ്പ് യു എ ഇ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി പ്രത്യാശയുടെ വചനങ്ങൾ പങ്കു വച്ചു.യു എ ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ് , യു പി ഫ് യു എ ഇ പ്രസിഡൻറ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ,ഗുഡ്ന്യൂസ് യു എ ഇ ചാപ്റ്റർ സെക്രട്ടറി സിബി മാത്യു , യു എ യിലെ വിവിധ പെന്തെകൊസ്തു സഭകളിലെ ശുശ്രുഷകൻമാർ, ഷാർജ ഇന്ത്യൻ സ്കൂൾ സിഇഒ ,അദ്ധ്യാപകർ തുടങ്ങിയവർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ അനുശോചന സന്ദേശങ്ങൾ നൽകുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു . ജബൽഅലി ന്യൂ സോണാപ്പൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ നടന്ന അടക്ക ശുശ്രുഷകൾക്കു ഐ പി സി യു എ ഇ റീജിയൻ പ്രസിഡൻറ് പാസ്റ്റർ വിൽ‌സൺ ജോസഫ് നേതൃത്വം നൽകി.

ഷാർജയിൽ ശാരോൻ ഫെല്ലോഷിന്റെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച ബ്രദർ ബാബു വര്ഗീസിന്റെ കൊച്ചു മകൾ ആണ് നവോമി.

Advertisement