യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം

യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം

വാർത്ത : കൊച്ചുമോൻ അന്താര്യത്ത്

അബുദാബി : മുസ്ലിം ഇതര ആരാധന ആലയങ്ങളെ നിയന്ത്രിക്കുന്ന കരടു നിയമത്തിനു യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗീകാരം നൽകി. സഹിഷ്ണുതയുടെയും സഹവർത്തിത്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുവാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. ഫ്രീ സോണുകളിൽ സ്ഥിതി ചെയ്യുന്നവ ഉൾപ്പെടെ യു എ ഇ യിലെ എല്ലാ അമുസ്ലിം ആരാധന ആലയങ്ങൾക്കും നിയമം ബാധകം ആണ്. കരട് നിയമം അനുസരിച്ചുള്ള മാനദന്ധങ്ങളും നടപടി ക്രമങ്ങളും അപേക്ഷ നൽകണം. ബന്ധപെട്ട അതോറിറ്റിയിൽ നിന്ന് അന്തിമ ലൈസൻസ് ലഭിച്ച ശേഷമേ പ്രവർത്തിക്കാനാവൂ. ആരാധന ആലായങ്ങളുടെ പേരിൽ പ്രാദേശിക ബാങ്കിൽ അക്കൗണ്ട് തുറക്കണം. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക്‌ ഒരു ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവർത്തിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടി വരും. പുതിയ നിയമം നടപ്പിലാക്കാൻ 6 മാസത്തെ സാവകാശം നൽകും. ആവശ്യമെങ്കിൽ 6 മാസം വീതം മൊത്തം 3 തവണയായി പരമാവധി 2 വർഷം വരെ കാലാവധി നീട്ടി നൽകും. നിയമ ലംഘനം നടത്തിയാൽ നിയമ നടപടികൾ നേരിടേണ്ടിവരും.