വിശ്വാസികളിൽ നവചൈതന്യം പകർന്ന് യുഎഇ റീജിയൻ സിഇഎം കുടുംബ സംഗമം

വിശ്വാസികളിൽ നവചൈതന്യം പകർന്ന് യുഎഇ റീജിയൻ സിഇഎം കുടുംബ സംഗമം

ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ സിഇഎം കുടുംബ സംഗമം വിശ്വാസികളിൽ നവചൈതന്യമായി

വാർത്ത: എബി മാത്യു ഷാർജ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ സിഇഎം നേതൃത്വം നൽകിയ കുടുംബ സംഗമവും അനിൽ അടൂരിന്റെ ഗാനസന്ധ്യയും അനുഗ്രഹമായി സമാപിച്ചു . സെപ്റ്റംബർ 29 ശനിയാഴ്ച അജ്‌മാൻ അൽഹീലിയോ ഫാം ഹൌസിൽ നടന്ന ഏകദിന കുടുംബ സംഗമവും അനുബന്ധ പരിപാടികളും യുഎഇ ലുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകരുടെയും വിശ്വാസികളുടെയും ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും വേദിയായി. 

 ക്രൈസ്തവ ഗായകൻ പാസ്റ്റർ അനിൽ അടൂരും ടീമും നേതൃത്വം നൽകിയ വർഷിപ്പ് നൈറ്റ് പങ്കെടുത്ത ഏവർക്കും ഊഷര മണലാരണ്യത്തിൽ ചൈതന്യം പകർന്ന ഊഷ്മളമായ ആത്മമാരിയായി.

വിവിധ ഗെയിമുകൾ, മെഡിക്കൽ ക്യാമ്പ്, ലൈവ് ഫുഡ് ഉൾപ്പടെ വിപുലമായ പരിപാടികൾ കുടുംബ സംഗമത്തെ ആകർഷണീയമാക്കി.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ്, സീനിയർ ശുശ്രുഷകൻ പാസ്റ്റർ ബേബി മാത്യു തുടങ്ങിയവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി.

യുഎഇ റീജിയൻ അസ്സോസിയേറ്റ് കോഓർഡിനേറ്റർ പാസ്റ്റർ സാം കോശി ആശംസകൾ അറിയിച്ചു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സിഇഎം പ്രസിഡന്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ , സെക്രട്ടറി ബെൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക സഭകളിലെ സിഇഎം സെക്രട്ടറിമാർ ഉൾപ്പെട്ട വിപുലമായ ജനറൽ കമ്മിറ്റി പിന്നിൽ പ്രവർത്തിച്ചു.

Advertisement