ഷാർജയിൽ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഡിസം. 8 മുതൽ
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയന്റെ നേതൃത്വത്തിൽ ഡിസംബർ 8 വെള്ളി മുതൽ 10 ഞായർ വരെ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും നടക്കും. വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 1 വരെയും, വൈകിട്ട് 8 മുതൽ 10 വരെയും യൂണിയൻ ചർച്ച് ഷാർജ ഹാൾ നമ്പർ 9ൽ ഉപവാസ പ്രാർത്ഥനയും, ഞായറാഴ്ച രാവിലെ 11.15 മുതൽ 2.15 വരെ യൂണിയൻ ചർച്ച് ഷാർജ മെയിൻ ഹാൾ 11ൽ സംയുക്ത ആരാധനയും നടക്കും.
റവ. വി. ടി എബ്രഹാം, ഡോ. കെ മുരളീധരൻ തുടങ്ങിയവർ പ്രസംഗിക്കും. റീജിയൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ റെജി സാം പ്രസിഡന്റ്, ടോം എം വർഗീസ് (സെക്രട്ടറി), ജോൺ ജോർജ് ട്രഷറർ തുടങ്ങിയവർ ഈ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.