ശാരോൻ ഫെലോഷിപ്പ് UAE റീജിയൻ  സംയുക്ത ആരാധന ഡിസം. 10ന്

ശാരോൻ മീഡിയ, യുഎഇ റീജിയൻ

ദുബായ്: അശാന്തിയുടെയും, അസമാധാനത്തിന്റെയും നെരിപ്പോടുകൾ ലോകമെമ്പാടും നീറിപ്പുകയുമ്പോൾ, വിശ്വാസ സമൂഹത്തിന് പ്രത്യാശയുടെയും, പ്രതീക്ഷയുടെയും, സാഹോദര്യത്തിന്റെയും സന്ദേശം പകർന്നു നൽകിക്കൊണ്ട് ശാരോൻ ഫെലോഷിപ് യുഎഇ റീജിയൻ 25 മത് സംയുക്ത ആരാധന ഡിസംബർ 10 ഞായറാഴ്ച രാവിലെ 9:30ന് വിന്നർ സ്പോർട്സ് ക്ലബ്ബ് അജ്മാനിൽ വച്ച് നടക്കും. യുഎഇ റീജിയന് കീഴിലുള്ള കീഴിലുള്ള 16 ദൈവസഭകളിലേയും വിശ്വാസികളുടെ സംഗമ വേദിയായി ഇത് മാറും.ശാരോൻ ഫെലോഷിപ് യുഎഇ റീജിയൻ പാസ്റ്റർ, പാസ്റ്റർ: ജോൺസൺ ബേബി ഉദ്ഘാടനം ചെയ്യും, ശാരോൻ ഫെലോഷിപ്പ് ദേശീയ പ്രസിഡണ്ട് പാസ്റ്റർ:എബ്രഹാം ജോസഫ് മുഖ്യപ്രഭാഷകൻ ആയിരിക്കും. റീജിയന് കീഴിലുള്ള വിവിധ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശാരോൻ ഫെലോഷിപ് യുഎഇ റീജിയൻ കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ: ഗിൽബർട്ട് ജോർജിൻറെ നേതൃത്വത്തിൽ റീജിയൻ സെന്റർ പാസ്റ്റർമാരായ റെവ. ഡോ. കെ.ബി ജോർജ്കുട്ടി, റെവ.ഡോ:ഷിബു വർഗീസ്, അബുദാബി സെന്റർ ഏരിയ കോ ഓർഡിനേറ്റർ ബ്രദർ: തോമസ് ഫിലിപ്പ് എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി ഒരുക്കങ്ങൾ നടത്തി വരുന്നു .