യുസിഫ് ഇടയ്ക്കാട് – എക്സൽ വി.ബി.എസ് ഏപ്രിൽ 17 മുതൽ

യുസിഫ് ഇടയ്ക്കാട് – എക്സൽ വി.ബി.എസ്  ഏപ്രിൽ 17 മുതൽ

അടൂർ : കൂട്ടുകാർക്കു ഈ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള വേർപെട്ട ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.ഫ് – എക്സൽ വി.ബി.എസ്  ഏപ്രിൽ 17 മുതൽ 21 വരെ  ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ അപ്പർ ഹാളിൽ നടക്കും. ദിവസവും രാവിലെ 8.30 മുതൽ 12.30 വരെയാണ് വി.ബി.എസ്.  നിരവധി പ്രോഗ്രാമുകൾക്കൊപ്പം സമ്മാനങ്ങൾ, റാലി, സ്നേഹവിരുന്ന് എന്നിവയും  വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.