മാഞ്ചസ്റ്ററിൽ അസംബ്ലീസ് ഓഫ് ഗോഡിന് മലയാളം സഭ

മാഞ്ചസ്റ്ററിൽ   അസംബ്ലീസ് ഓഫ് ഗോഡിന്  മലയാളം സഭ
varient
varient
varient

മാഞ്ചസ്റ്റർ : ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് എന്ന പേരിൽ പുതിയ സഭാ പ്രവർത്തനം ആരംഭിച്ചു. കൂട്ടായ്മയുടെ ഉൽഘാടനം ഫെബ്രു.12 വൈകിട്ട് 6 ന് മാഞ്ചസ്റ്ററിലെ ഓൾഡ് ഹാമിലുള്ള Sholver & Moorside Community center ൽ നടക്കും.

IAG UK & Europe കൌൺസിൽ അംഗം പാസ്റ്റർ ജോൺലി ഫിലിപ്പ് അധ്യക്ഷത വഹിക്കും. IAG UK & Europe ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉത്ഘാടനം ചെയ്യും. ന്യൂലൈഫ് ഏ.ജി. പ്രിസ്‌റ്റൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 4 മുതൽ 6 മണിവരെയാണ് ആരാധനാ യോഗങ്ങൾ. സുവി. ഷിജു ചാക്കോ സഭാ ശുശ്രൂഷകനായിരിക്കും. മാഞ്ചെസ്റ്ററിൽ ജോലിക്കും പഠനത്തിനുമായി എത്തുന്നവർക്ക് കൂട്ടായ്മയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : +44 -758 7356 147