ലണ്ടനിൽ സ്റ്റയിൻസ് പട്ടണത്തിൽ ഐപിസിക്ക് പുതിയ പ്രവർത്തനം

ലണ്ടനിൽ സ്റ്റയിൻസ് പട്ടണത്തിൽ ഐപിസിക്ക് പുതിയ പ്രവർത്തനം

ഐ പി സി യു. കെ. ഐർലന്റ് റീജിയണിലെ ലണ്ടൻ സഭയുടെ നേതൃത്വത്തിൽ സ്റ്റയിൻസ് പട്ടണത്തിൽ പുതിയ പ്രവർത്തനം ആരംഭിച്ചു. ജൂൺ18 ന്  പ്രസിഡണ്ടും സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോർജ്, ശുശ്രൂഷകൾക്കു നേതൃത്വം നൽകി.

പാസ്റ്റർ സോണി ചാക്കോയെ സ്റ്റയിൻസ് സഭയുടെ ശുശൂഷകനായി നിയമിച്ചു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയിസ്‌ മുഖ്യ സന്ദേശം നൽകി. ഇവാഞ്ചലിസ്റ്റ് സാം തോമസ് (ഐപിസി ലണ്ടൻ), പാസ്റ്റർ ബിനു ജോൺ (ഐപിസി കെന്റ്‌) ആശംസകൾ അറിയിച്ചു. ഐപിസി ലണ്ടൻ കൊയർ ആരാധനക്ക് നേതൃത്വം നൽകി. ബ്രദർ ജയിക് മാത്യു നന്ദി പ്രകാശിപ്പിച്ചു. 

എല്ലാ ഞായറാഴ്ചയും 4.30 മുതൽ 6.30 വരെ സഭായോഗം ഉണ്ടായിരിക്കും.

Address :Staines Methodist Church, Thames Street, TW18 4SD    

പാസ്റ്റർ സോണി ചാക്കോ +447776646626,+44 7460 877553,+44 7442 680011.