ഐപിസി യുകെ & അയർലണ്ട് റീജിയൻ പിവൈപിഎ ക്ക് പുതിയ ഭാരവാഹികൾ

ഐപിസി യുകെ & അയർലണ്ട് റീജിയൻ പിവൈപിഎ ക്ക് പുതിയ ഭാരവാഹികൾ

വാർത്ത: പാസ്റ്റർ പി.സി.സേവ്യർ

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ & അയർലണ്ട് റീജിയൻ പിവൈപിഎ യുടെ പുതിയ കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലീഡ്സിൽ നടന്ന റീജിയൻ്റെ 17 മത് കൺവൻഷനിൽ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെയും റീജിയൻ എക്സിക്യൂട്ടീവ്‌സിന്റെയും സാന്നിദ്ധ്യത്തിൽ  പ്രസിഡന്റായി പാസ്റ്റർ സോണി ചാക്കോ (IPC Staines), വൈസ് പ്രസിഡൻ്റായി പാസ്റ്റർ സാം തോമസ് (Bethel IPC Cardiff), സെക്രട്ടറി സിസ്റ്റർ പ്രിസില്ല ജോൺസൺ (IPC WBPF Watford), ജോയൻറ് സെക്രട്ടറി ബ്രദർ ടിജോ മാത്യു തോമസ് (IPC Ebenezer Leeds), ട്രഷറർ ബ്രദർ ബ്ലസൻ ബാബു (IPC Zion Cambridge) എന്നിവരെ തിരഞ്ഞെടുത്തു. 

സംഘടനയുടെ "Saved To Serve" എന്ന ആപ്തവാക്യം ഉൾകൊണ്ട്, എല്ലാ റീജിയൻ സഭകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി, മുൻ വർഷങ്ങളിൽ നിന്നും അധികമായി യുവജനങ്ങളുടെ ആത്മീക ഉന്നമനത്തിനും ദൈവരാജ്യത്തിന്റെ വ്യാപ്തിക്കുമായി അനേക വിപുലമായ പ്രവർത്തനങ്ങളാണ് പുതിയ ഭാരവാഹികൾ വിഭാവനം ചെയ്യുന്നത്.