ഉറപ്പും ധൈര്യവും
ഉൾക്കാഴ്ച

ഉൾക്കഴ്ച 123
(ഉൾക്കാഴ്ച ഒരു ഇടവേളയ്ക്കു ശേഷം പുനരാരംഭി ക്കുകയാണ്. വായനക്കരുടെ പിന്തുണ പ്രതീക്ഷിക്കുന്നു )
ഉറപ്പും ധൈര്യവും
വിശുദ്ധ തിരുവെഴുത്തിൽ പല സമയങ്ങളിലായി വ്യക്തികളോടും സമൂഹത്തോടും ഈ രണ്ടു വാക്കുകൾ ഒരുമിച്ചോ രണ്ടായിട്ടോ വ്യത്യസ്തമായ സാഹചര്യത്തിൽ കർത്താവ് പറഞ്ഞിട്ടുണ്ട്. അവ വളരെ ആ സ്ഥിതിയിൽ ആവശ്യമായിരുന്നു. ദൈവജനത്തിന്റെ ധൈര്യം ചോർത്തിക്കളയുന്ന പല സംഭവങ്ങളും സാഹചര്യവും ഈ ലോകത്തിൽ ഉണ്ടാകാറുണ്ടല്ലോ. ധൈര്യം നഷ്ടമായാൽ സ്വഭാവികമായി നാം ഉറപ്പു ഇല്ലാതെയാകും. എത്ര ഭക്തനാണെങ്കിലും ചിലപ്പോൾ ഇതു സംഭവിക്കാം. ഉദാഹരണം ഏലിയാവ്. (1kings19 ). പക്ഷേ ദൈവം കൈവിടുകയില്ല .
മഹാപ്രതിഫലമുള്ള ധൈര്യം എന്നാണ് എബ്രായ ലേഖനത്തിൽ നാം കാണുന്നത്. ഇവിടെ ദൈവികമായ ഏതു കാര്യങ്ങൾ ചെയ്യുവാനും നമുക്ക് ധൈര്യം വേണം. അത് പൂർത്തീകരിക്കും എന്ന ഉറപ്പും നമുക്ക് ആവശ്യമാണ്.
നമ്മുടെ ഇന്നത്തെ ചിന്തയുടെ ആധാരം, മോശെയുടെമരണശേഷം യിസ്രയേലിന്റെ നേതൃത്വ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട യോശുവയോട് ദൈവം പറയുന്ന അരുളപ്പാടുകൾ ശ്രദ്ധിച്ചാൽ ഈ ഒരു പ്രബോധനം കാണാം. ഒന്നാം അധ്യായാത്തിൽ മോശ മരിച്ചതിന്റെ ദുഃഖത്തിൽ ആണ്ടുപോയ ജനത്തെ ദൈവം എഴുന്നേൽപ്പിക്കുകയാണ്. മോശെ മരിച്ചു. സത്യമാണ്. പക്ഷെ ദൈവം ജീവിക്കുന്നു. അങ്ങനെ ദൈവം യോശുവായെ ധൈര്യപ്പെടുത്തുമ്പോൾ പ്രത്യേകാൽ ഒരു കാര്യം പറയുന്നു.
യെഹോവയുടെ ന്യായപ്രമാണം അനുസരിക്കുന്നതിൽ താൻ ഉറപ്പും ധൈര്യവും ഉള്ളവനാകണം (1:7) . മറ്റേതിനേക്കാളും യോശുവയിൽ നിന്നും കർത്താവു ആവശ്യപ്പെടുന്നത് ദൈവവചനം അനുസരിക്കാനുള്ള ധൈര്യമാണ്.
അപ്പോൾ ദൈവം ബാക്കി എല്ലാം അനുകൂലമാക്കും. എല്ലാക്കാലത്തും കർത്താവ് എല്ലാവരിൽ നിന്നും ആഗ്രഹിക്കുന്നത് ഇതാണ്. അതിനുള്ള ഉറപ്പും ധൈര്യവുമാണ് നമുക്കും ഈ അന്ത്യകാലത്തു ആവശ്യവും.
Advertisement