പണിയുന്ന കർത്താവ്

പണിയുന്ന കർത്താവ്

ഉൾക്കാഴ്ച്ച 126

പണിയുന്ന കർത്താവ്

ർവ്വ പ്രപഞ്ചത്തിന്റെയും ശില്പി ദൈവം കേവലം വാക്ക് കൊണ്ടാണ് ഇന്നു നാം കാണുന്നതെല്ലാം ഉളവാക്കിയത്. എന്നാൽ മനുഷ്യനെ ദൈവം തന്റെ കരങ്ങൾ കൊണ്ടു ഉണ്ടാക്കി. ദൈവം ഭൂമിയിൽ ചെയ്ത ആദ്യ നിർമ്മാണം അതായിരുന്നു. മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യൻ അങ്ങനെ വ്യത്യസ്തനായി.

പിന്നീട് മനുഷ്യൻ ഭൂമിയിൽ ദൈവത്തിന് വേണ്ടി പണി ചെയ്യുന്നവനാക്കി തീർത്തു. എന്നാൽ മനുഷ്യൻ പാപം ചെയ്തു കർത്താവിനോട് അകന്നു പോയപ്പോൾ മനുഷ്യരെ തിരിച്ചു കൊണ്ടു വരുവാൻ ദൈവം വലിയൊരു പ്രവർത്തി തന്നെ ചെയ്യേണ്ടി വന്നു.. അത്‌ നമുക്ക് അറിയാമെല്ലോ.

മനുഷ്യനെ ഒരു നവസൃഷ്ടിയാക്കി തീർക്കാനുള്ള കർത്താവിന്റെ പദ്ധതിയായിരുന്ന. ആ പദ്ധതിയുടെ ഭാഗമാണ് കർത്താവിന്റ സഭ.

യേശു പറഞ്ഞു,'" ഞാൻ എന്റെ സഭയെ പണിയും.'' ഇന്ന് ദൈവം ഭൂമിയിൽ ചെയ്ത്. കൊണ്ടിരിക്കുന്ന ഏറ്റവും വലിയ കാര്യവും ഇതാണ്.. ഒന്നു കൂടി പറഞ്ഞാൽ ദൈവത്തിന്റ നിവസസ്ഥാനമാകേണ്ടതിനായി പണിതു വരുന്നു (എഫെ.2 :22). കർത്താവ് തന്റെ വചനത്താലും ആത്മാവിനാലും ആണ് ഇത് ചെയ്യുന്നത്.

 ദൈവം ഇന്നും പണിയുന്നവനാണ്. വ്യക്തികളെയും കുടുംബങ്ങളെയും പണിയും, എല്ലാ പോരായ്മയും പരിഹരിക്കപ്പെടും. അതിനെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളും കർത്താവ്‌ നമ്മെ പണിയുന്ന അവസരങ്ങളാണ്. നമുക്ക് നാഥന്റെ പണിശാലയിൽ നിൽക്കാം. കർത്താവ്‌ സമർത്ഥനായ ശില്പിയാണ്.