കോട്ടയം യുപിസിക്ക് 39 വയസ്സ്; വചനപ്രഘോഷണ സമ്മേളനം ആഗസ്റ്റ് 27ന്

കോട്ടയം യുപിസിക്ക് 39 വയസ്സ്; വചനപ്രഘോഷണ സമ്മേളനം ആഗസ്റ്റ് 27ന്

കോട്ടയം: കോട്ടയത്തെയും സമീപസ്ഥലങ്ങളിലെയും ഉപദേശ ഐക്യമുള്ള പെന്തെക്കോസ്തു വിശ്വാസികളുടെയും സ്വതന്ത്രസഭാംഗങ്ങളുടെയും കര്‍ത്തൃ ശുശ്രൂഷകന്മാരുടെയും ഐക്യപ്രാര്‍ഥനാകൂട്ടായ്മയായ യുണൈറ്റഡ് പ്രെയര്‍സെല്ലിന്‍റെ 39-ാം വാര്‍ഷികവും വചനപ്രഘോഷണ സമ്മേളനവും ആഗസ്റ്റ് 27 ഞായര്‍ 3.30-ന് മണര്‍കാട് സയോണ്‍ അസംബ്ലീസ് ഓഫ് ഗോഡ് ഹാളില്‍ നടക്കും. ഏജി മലയാളം ഡിസ്ട്രിക് സൂപ്രണ്ട് പാസ്റ്റര്‍ റ്റി. ജെ. സാമുവേല്‍ ഉദ്ഘാടനം ചെയ്യും. യുപിസി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഇവാ. എം.സി. കുര്യന്‍ അദ്ധ്യക്ഷത വഹിക്കും. 

ഇവാ. പി.ഐ. ഏബ്രഹാം (കാനംഅച്ചന്‍) പാസ്റ്റര്‍ കെ. സി. സാമുവല്‍ (എറണാകുളം) എന്നിവര്‍ മുഖ്യ പ്രഭാഷകരായിരിക്കും. ഗാനശുശ്രൂഷ, സ്തോത്രശുശ്രൂഷ, മധ്യസ്ഥപ്രാര്‍ഥന എന്നിവയും ഉണ്ടായിരിക്കും. യുപിസി കോ-ഓര്‍ഡിനേറ്റേഴ്സ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. 

ഫോണ്‍: 9349503660, 9847120153.

Advertisement