ലോക പുകയില വിരുദ്ധ ദിനത്തിൽ ചുമരെഴുത്തുകളും ബാനറുകളും സ്ഥാപിച്ച് കുന്നംകുളം യുപിഎഫ് ശ്രദ്ധേയമായി

ലോക പുകയില വിരുദ്ധ ദിനത്തിൽ ചുമരെഴുത്തുകളും  ബാനറുകളും സ്ഥാപിച്ച് കുന്നംകുളം യുപിഎഫ്  ശ്രദ്ധേയമായി

കുന്നംകുളം: ലോക പുകയില വിരുദ്ധ ദിനാചരണത്തിനോടനുബന്ധിച്ച് കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ യുവജന വിഭാഗം പുകയില വിരുദ്ധ ബോധവൽക്കരണം നടത്തി. കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും പുകയില വിരുദ്ധ ചുമരെഴുത്തുകളും ബാനറുകളും സ്ഥാപിച്ചു. പാസ്റ്റർ സന്തോഷ് മാത്യു, ബ്രദർ സോളമൻ എന്നിവരാണ് ശ്രദ്ധേയമായ നിലയിൽ ചുമരെഴുത്തുകൾ നടത്തിയത്. 

പുകയില ഉത്പന്നങ്ങൾ കാൻസറിനു കാരണമാകുന്നതും വിവിധ മാരക രോഗങ്ങളാൽ കുടുംബബന്ധങ്ങൾ തകരുന്നതും ചിത്രീകരിച്ചു. യൂത്ത് പ്രവർത്തകരായ മേബിൻ സി കെ, ജിജോ ജോർജ്,സോഫിയ റോയ്, അനു യേശുദാസ്, ഷിന്റോ പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.