കുന്നംകുളം യു.പി.എഫ് കൺവെൻഷൻ ജനു. 27 മുതൽ

ഷാജൻ മുട്ടത്ത്
കുന്നംകുളം : യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (UPF) 41 മത് കൺവെൻഷൻ റിവൈവൽ -2023 ജനുവരി 27 വെള്ളി മുതൽ 29 ഞായർ വരെ കുന്നംകുളം സുവാർത്ത നഗറിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 6.30 ന് യുപിഎഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് യഥാക്രമം പാസ്റ്റർമാരായ രാജേഷ് ഏലപ്പാറ, അനിൽ കൊടിത്തോട്ടം, അജി ആന്റണി റാന്നി, സിസ്റ്റർ എസ്‌ഥേർ വാവച്ചൻ എന്നിവർ സന്ദേശം നൽകും. സംഗീത ശുശ്രൂഷ യുപിഎഫ് ക്വയർ നിർവഹിക്കും.
ഞായറാഴ്ച 10 ന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ഡോ.പോൾസൺ പുലിക്കോട്ടിൽ മുഖ്യ സന്ദേശം നൽകും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനത്തിൽ 12 മത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണം നടക്കും.
ജനറൽ പ്രസിഡന്റ്- പാസ്റ്റർ ലിബിനി ചുമ്മാർ, ജനറൽ സെക്രട്ടറി-ബ്രദർ ഷിജു പനയ്ക്കൽ, ട്രഷർ- ബ്രദർ പി.ആർ. ഡെന്നി, പബ്ലിസിറ്റി കൺവീനർ- റ്റിജിൻ ജോൺ എന്നിവർ നേതൃത്വം നൽകും .