മല്ലപ്പള്ളി യുപിഎഫ് പഠനോപകരണം വിതരണവും വിദ്യാർത്ഥി സമ്മേളനവും 25 ന്

മല്ലപ്പള്ളി യുപിഎഫ് പഠനോപകരണം വിതരണവും വിദ്യാർത്ഥി സമ്മേളനവും 25 ന്

മല്ലപ്പള്ളി : മല്ലപ്പള്ളി യുപിഎഫിൻ്റെ നേതൃത്വത്തിൽ വർഷംന്തോറും നടത്തി വരുന്ന സ്ക്കൂൾകിറ്റ് വിതരണവും വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദേശ ക്ലാസും മെയ് 25 ശനിയാഴ്ച മല്ലപ്പള്ളി വെസ്റ്റ് ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ഹാളിൽ 3.30ന് നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫ് ന്റെ അധ്യക്ഷത വഹിക്കും. 

പ്രസിഡന്റ് പാസ്റ്റർ ടി.വി പോത്തൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പി.ജെ. തോമസ് (സണ്ണി) മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാർക്ക് സ്വീകരണവും യാത്രയയപ്പും നൽകും.

സഹോദരൻമാരായ മാത്യു ജോൺ, ബെന്നി കൊച്ചുവടക്കേൽ, എം . എ.ഫിലിപ്പ്, പാസ്റ്റർമാരായ ടി എം വറുഗീസ്, എ ഡി ജോൺസൻ, ബിനോയ്‌ മാത്യു, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകും.