തിരുവല്ല വെസ്റ്റ് യുപിഎഫ് സംയുക്ത വേദപഠന പരമ്പര നാളെ മെയ് 23 മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത വേദ പഠനപരമ്പര ഇന്നു (മെയ് 23 വ്യാഴം) മുതൽ 25 (ശനി) വരെ വൈകിട്ട് 6ന് കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും.
'കർത്താവിൻ്റെ വരവും ദൈവസഭയും' എന്ന വിഷയത്തിൽ പാസ്റ്റർ ജോയി പാറയ്ക്കൽ ക്ലാസ് നയിക്കും. യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിക്കും.
സാം പൂവച്ചലിൻ്റെ നേതൃത്വത്തിൽ യുപിഎഫ് ക്വയർ ഗാനശുശ്രൂഷ നടത്തും. 25ന് (ശനി) 6.30ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കും. സ്ഥലം മാറ്റം ലഭിച്ചു വന്ന പുതിയ പാസ്റ്റർമാർക്ക് സ്വീകരണം നൽകുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.
Advertisement