യുണൈറ്റഡ് പ്രയർ മൂവ്മെൻ്റ് ഫോർ ഇന്ത്യ എംപവറിങ്ങ് കോൺഫൻസിനു ഒക്ടോ. 13 നു സമാപനം

യുണൈറ്റഡ് പ്രയർ മൂവ്മെൻ്റ് ഫോർ ഇന്ത്യ എംപവറിങ്ങ് കോൺഫൻസിനു ഒക്ടോ. 13 നു സമാപനം

ചണ്ടി, (ബീഹാർ): യുണൈറ്റഡ് പ്രയർ മൂവ്മെൻ്റ് ഫോർ ഇന്ത്യ എംപവറിങ്ങ് കോൺഫറൻസ് 2023 ന് അനുഗ്രഹീത തുടക്കം. ഒക്ടോബർ 13 നു സമാപിക്കും.

ഒക്ടോബർ 11നു ബീഹാർ, ചണ്ടിയിലുള്ള ഇന്ത്യാ മിഷൻ ക്യാംപസിൽ ആരംഭിച്ച സമ്മേളനം ബ്രദർ വർഗ്ഗീസ് പി.എം (UPMFI ഡയറക്ടർ, ചെന്നൈ) ഉത്ഘാടനം ചെയ്തു.

പ്രതികൂല സാഹചര്യത്തിലും സുവിശേഷ ദൗത്യത്തിൻ്റെ സാധ്യത എത്രമാത്രം ഉന്നതമാണെന്ന് നാം തിരിച്ചറിയണം എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർപ്പിച്ചു. പാസ്റ്റർ ദീപക് ആരാധനയ്ക്ക് നേതൃത്വം നൽകി.

ഒക്ടോബർ 13 നു സമാപിക്കുന്ന കോൺഫറൻസിൻ്റെ വിവിധ സെഷനുകളിൽ മിഷൻ പോസിബിൾ (Mission Possible) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എബി പി. മാത്യു (ബീഹാർ), അഡ്വ. പാറ്റ്സി ഡേവിഡ് (വാരണാസി), പാസ്റ്റർമാരായ ജോൺസൺ പി. തോമസ് (ഖത്തർ), അനിയൻ സാമുവേൽ (ന്യൂ ഡൽഹി), സുനിൽ ജോയൽ (ഷാർജ), വിനോദ് വെങ്കിട്ട രമൺ (ബീഹാർ), മൈക്കിൾ മാത്യു (എംപി), മനോജ് സി.റ്റി (ബീഹാർ), ജേക്കബ് പാലയ്ക്കൽ പാട്ന എന്നിവർ പ്രസംഗിക്കും.

Advertisement