'അപ്പർ റൂം' നവംബർ 15 മുതൽ 17 വരെ ദുബായിൽ

'അപ്പർ റൂം' നവംബർ 15 മുതൽ 17 വരെ ദുബായിൽ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

ദുബായ് : ആദ്യ നൂറ്റാണ്ടിൽ സെഹിയോൻ മാളികയിൽ ഇറങ്ങിയ ആത്മപകർച്ച അവരെ വ്യത്യസ്ഥർ ആക്കിയതു പോലെ ഇന്നത്തെ യുവ തലമുറയുടെ ആത്മീയ ഉണർവിനായി ക്രമീകരിച്ചിരിക്കുന്ന 'അപ്പർ റൂം ' നവംബർ 15 വൈകിട്ട് 7 മുതൽ 10 വരെയും 16,17 തീയതികളിൽ രാവിലെ 10മുതൽ രാത്രി 10 വരെയും സമ റെസിഡൻസ്, നിയർ അൽ മുല്ല പ്ലാസ ദുബായിൽ നടക്കും.

പാസ്റ്റർ ബാബു ചെറിയാൻ (പിറവം), പാസ്റ്റർ കെ. പി. ജോസ് (യുഎഇ), പാസ്റ്റർ സാം ടി. വർഗീസ് (തിരുവനന്തപുരം), പാസ്റ്റർ റോണി ഡേവിഡ്സൺ (എറണാകുളം), പാസ്റ്റർ ബിജോയ്‌ നൈനാൻ ( തിരുവല്ല), പാസ്റ്റർ ജോൺസൻ ജോർജ് (ഡൽഹി), പാസ്റ്റർ ജയ്ലാൽ ലോറൻസ് (യുഎഇ), പാസ്റ്റർ പ്രിൻസ് ജേക്കബ് (പിറവം), പാസ്റ്റർ ജോഷ്യാ ആൻഡ്രൂസ് (മസ്കറ്റ്), പാസ്റ്റർ വിനോദ് കെ. ചെറിയാൻ (യു.എഇ), പാസ്റ്റർ അക്കിലാസ് ജോൺസൻ(തിരുവനന്തപുരം), പാസ്റ്റർ അനീഷ് ബേബി ( മസ്കറ്റ് ), പാസ്റ്റർ ഡാനിയേൽ ജോൺ (സലാല), ബ്രദർ ആശ്ബി ജോസഫ് (കുവൈറ്റ്‌), ബ്രദർ ജിബി തോമസ് (യു.കെ) എന്നിവർ പ്രാർത്ഥനക്കും, ആരാധനക്കും, ദൈവ വചനപ്രഘോഷണത്തിനും നേതൃത്വം വഹിക്കും.

റോണി ഡേവിഡ്സൺ, പാസ്റ്റർ കെ. പി. ജോസ് എന്നിവർ നേതൃത്വം നൽകും. 

വിവരങ്ങൾക്ക് : 0501464837, 0559267346, 0507464199, 0569550848, 0528895008.