ലിയാന മോളുടെ സംസ്കാരം തടിയൂരിൽ സെപ്.7 ന്

ലിയാന മോളുടെ സംസ്കാരം തടിയൂരിൽ സെപ്.7 ന്

തടിയൂർ : കഴിഞ്ഞ ദിവസം അയർലന്റ് കോർക്കിൽ കർത്താവിൽ നിദ്ര പ്രാപിച്ച ലിയാന ലിജു ജോസഫിന്റെ(ഏഴ്) ഭൗതികശരീരം സെപ്റ്റംബർ  ഏഴ് വ്യാഴാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 

 9:30 am മുതൽ 12 :30 pm വരെ തടിയൂർ കുറിയന്നൂർ ശാലേം മർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ  പൊതു ദർശനത്തിന് വെയ്ക്കുന്നതുമാണ്. തുടർന്ന് കടയാർ ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തി 1:30 pm ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
 കടയാർ കാരുവേലിൽ കണനിൽക്കും കാലായിൽ ലിജു ജോസഫിന്റെയും  ജിൻസിയുടെയും മകളാണ് ലിയാന.ഏക സഹോദരി ഇവാന. 

 പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ,കൊല്ലം ന്യൂ ഇന്ത്യ ദൈവസഭ സെന്റെർ ശുശ്രൂഷകനുമായ ലിജോ ജോസഫിന്റെ സഹോദര പുത്രിയുമാണ്.

വേദനയില്ലാത്ത നാട്ടിലേക്ക്  പ്രത്യാശയോടെ ലിയാനമോൾ യാത്രയായി 

അയർലന്റ് : കോർക്ക് എബെനേസർ ചർച്ചിലെ ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയനാമോൾ (7) നിത്യതയിൽ പ്രവേശിച്ചു.

ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്

ന്യൂ ഇന്ത്യ ദൈവസഭ കടയാർ സഭയിലെ അനുഗ്രഹപ്പെട്ട മകളും വളരെ കഴിവുകൾ ഉള്ള സണ്ടേസ്ക്കൂൾ കുട്ടിയുമായിരുന്നു ലിയാനമോൾ .

Advertisement