പാസ്റ്റർ ഷിബു ജോണിനു വേണ്ടി പ്രാർത്ഥിക്കുക
അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനാപുരം വെസ്റ്റ് സെക്ഷൻ അസോസിയേറ്റ് സെഷൻ പാസ്റ്ററും ഗുഡ്ന്യൂസ് അടൂർ പ്രതിനിധിയുമായ പാസ്റ്റർ ഷിബുജോൺ കിഡ്നിയിൽ 6mm സ്റ്റോൺ നിമിത്തം ലിവർ നീർവീക്കം, പ്രോസ്റ്റേറ്റ് വീക്കം ഉണ്ടായി അതി കഠിനമായ വേദനയാൽ ചികിത്സയിൽ ആയിരിക്കുന്നു. ഓർത്തോ ഡോക്ടറുടെ പരിശോധനയിൽ നെട്ടെല്ലിനു (Disk Bulge) അകൽച്ചയും ഉണ്ടെന്നു കണ്ടെത്തി. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.