പാസ്റ്റർ എബ്രഹാം തോമസിനും ഭാര്യ റീബയ്ക്കും ജാമ്യം

പാസ്റ്റർ എബ്രഹാം തോമസിനും ഭാര്യ റീബയ്ക്കും ജാമ്യം

ഡൽഹി: യുപിയിൽ ഒരു മാസം മുൻപ് ജയിലിലടക്കപെട്ട പാസ്റ്റർ എബ്രഹാം തോമസിനും ഭാര്യ റീബ എബ്രഹാമിനും വിശ്വാസിയായ ബബിതയ്ക്കും കോടതി ജാമ്യം അനുവദിച്ചു.

2023 മെയ് 13-ന് ഉത്തർപ്രദേശിലെ ഖോഡ പോലീസ് ആണ്, മതസ്വാതന്ത്ര്യ നിയമത്തിന്റെ (യുപി ഫോറം) വകുപ്പ് 3 & 5(1) പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്. ഒരു വിശ്വാസിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലർ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യവേ മതംമാറ്റ പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആദ്യം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയും സെഷൻസ് കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. അഭിഭാഷകരായ സുമിത് കുമാറും ജോൺസണും പ്രാദേശിക അഭിഭാഷകർക്കൊപ്പം കേസ് കൈകാര്യം ചെയ്യുകയായിരുന്നു.

ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം, എബ്രഹാമും മറ്റ് രണ്ട് പേർക്കും ഗാസിയാബാദിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്മി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിക്കാൻ കോടതിയിൽ അരമണിക്കൂറോളം വാദിക്കേണ്ടി വന്നതായി അഡ്വ.സുമിത് അറിയിച്ചു. എഡിഎഫ് എന്ന സന്നദ്ധ സംഘടനയാണ് ഇവർക്ക് ജാമ്യത്തിനായി ശ്രമിച്ചത്.

Advertisement