ജയ്ക്കിനു വേണ്ടി പ്രാർഥിക്കുക

ജയ്ക്കിനു വേണ്ടി പ്രാർഥിക്കുക

ബാംഗ്ലൂർ : ദീർഘവർഷങ്ങളായി ബാംഗ്ലൂരിൽ ഏ.ജി. സഭയോടുള്ള ബന്ധത്തിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന പാസ്റ്റർ ബിനു ജി വിൻസന്റെ ഏക മകൻ ജേക്ക് (16 വയസ്സ്). ഡെങ്കിപ്പനി തലച്ചോറിനെ ബാധിച്ച് ബാംഗ്ലൂരിലുള്ള സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ വെന്റിലേറ്ററിൽ ആണ്. 15/09/2023 മുതൽ തീവ്ര പരിചരണം ലഭിക്കുന്നുവെങ്കിലും ഇന്നും (22/09/2023) അതേ സ്ഥിതി തുടരുന്നു.

 കൊട്ടാരക്കര സ്വദേശിയായ പാസ്റ്റർ ബിനുവും കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഇപ്പോൾ സുഖം പ്രാപിച്ച് മകനോടൊപ്പം ഹോസ്പിറ്റലിലുണ്ട്. ഭാര്യയും ഹിപ്പ് ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമവേളയിൽ ആണെങ്കിലും അതിന് കഴിയാത്ത ഒരു അവസ്ഥയിലാണിപ്പോൾ. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

 JOY NEDUMKUNNAM

Advertisement