കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: രചനകൾ ക്ഷണിക്കുന്നു 

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: രചനകൾ ക്ഷണിക്കുന്നു 

ന്യൂയോർക്ക് : പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി പെന്തക്കോസ്തു പ്രാദേശിക സഭകളെയും ഉൾപ്പെടുത്തി ഉപന്യാസം, ചെറുകഥ, കവിത, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്തക വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള ക്രൈസ്തവ സാഹിത്യ രചനകൾ രചയിതാക്കളിൽ നിന്നും ക്ഷണിക്കുന്നു. 

മത്സരാർത്ഥികൾക്ക് രജിസ്റ്ററേഷൻ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. വിവിധ പ്രായ ഗ്രൂപ്പുകളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് ജൂലൈ 4- മുതൽ 7 വരെ ഹൂസ്റ്റൺ പിസിഎൻഎകെ കോൺഫറൻസിനോട് അനുബന്ധിച്ചുള്ള കെപിഡബ്ലുഎഫ് സമ്മേളനത്തിൽ അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ച് ആവശ്യമെങ്കിൽ പ്രാഥമിക റൗണ്ടുകൾ പൂർത്തീകരിച്ചതിനു ശേഷം ഫൈനൽ മത്സരം നടത്തുന്നതാണ്. വിജയികളാകുന്നവരുടെ സാഹിത്യ സൃഷ്ടികൾ പ്രമുഖ ക്രൈസ്തവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. റൈറ്റേഴ്സ് ഫോറം അവാർഡുകൾ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളവരെ ഈ വർഷം അവാർഡുകൾക്ക് പരിഗണിക്കുന്നതല്ല. 

രചനകൾ മെയ് 10ന് മുൻപായി സഭാ പാസ്റ്ററിന്റെ പേരും ഫോൺ നമ്പറും സഹിതം അയച്ചു തരേണ്ടതാണ് . 2023 - 2024 വർഷത്തിൽ പ്രസിദ്ധീകരിച്ച മികച്ച പുസ്തകങ്ങൾക്കും പുരസ്കാരം നൽകും. പുസ്തകങ്ങളുടെ രണ്ട് കോപ്പികൾ സെക്രട്ടറിയുടെ വിലാസത്തിൽ അയച്ച് നൽകേണ്ടതാണ്.  

രാജന്‍ ആര്യപ്പള്ളില്‍ (പ്രസിഡന്റ്), സാം മാത്യൂ (വൈസ് പ്രസിഡന്‍റ് ), നിബു വെള്ളവന്താനം (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ എബിൻ അലക്സ് (ജോ. സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാര്‍), ഷൈനി സാം (ലേഡീസ് കോര്‍ഡിനേറ്റര്‍), വെസ്ളി മാത്യൂ (മീഡിയ കോർഡിനേറ്റർ) എന്നിവരാണ് കെ.പി.ഡബ്‌ള്യു.എഫ് നാഷണല്‍ ഭാരവാഹികള്‍. 1993 ലെ സിറാക്യൂസ് സമ്മേളനത്തിൽ വെച്ചാണ് ആദ്യമായി അമേരിക്കയിലെ മലയാളി പെന്തക്കോസത് എഴുത്തുകാര്‍ ഒന്നിച്ചുകൂടി സംഘടനയ്ക്ക് രൂപം നല്‍കിയത്.

Address : 

Nibu Vellavanthanam 

3845 Shoreview Drive 

Kissimmee, FL 34744

Email :

usakpwf@gmail.com