പാസ്റ്ററൽ ഓർഡിനേഷൻ ലഭിച്ചു

പാസ്റ്ററൽ ഓർഡിനേഷൻ ലഭിച്ചു

ചിക്കാഗോ ശാരോൺ ഫെല്ലോഷിപ്പ് സഭാംഗമായ പാസ്റ്റർ ജെയ് ജോണിന് ഒക്കലഹോമയിൽ നടന്ന18 മത് ശാരോൻ ഫാമിലി കോൺഫറൻസിൽ പാസ്റ്ററൽ ഓർഡിനേഷൻ ലഭിച്ചു. സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റവ.ജോൺ തോമസ്, SFCNA മുൻ പ്രസിഡന്റ് റവ. ജോസഫ് റ്റി ജോസഫ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യൂത്ത് പാസ്റ്ററായി പ്രവർത്തിച്ചു വരികയായിരുന്ന പാസ്റ്റർ ജെയ് ജോൺ ഒരു അനുഗ്രഹീത സുവിശേഷ പ്രഭാഷകൻ കൂടിയാണ്. ഹെപ്‌സി ജോൺ ആണ് ഭാര്യ 

വാർത്ത:  ഷെറി ജോർജ്