ജമിസൺ സ്കൂൾ ഓഫ് തിയോളജി ചിക്കാഗോയിലെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ജമിസൺ സ്കൂൾ ഓഫ് തിയോളജി ചിക്കാഗോയിലെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

വാർത്ത : കുര്യൻ ഫിലിപ്പ്

ചിക്കാഗോ: ജെസ്ടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ചിക്കാഗോയിലെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബർ 17 ഞായറാഴ്ച FPCC സംയുക്ത ആരാധനയോടെനുബന്ധിച്ചു നടന്നു. പാസ്റ്റർ പി.സി ചാണ്ടിയും ശലോമി ചാണ്ടിയും ശ്രുശുഷകൾക്ക് നേതൃത്വം നൽകി. സാമൂവേൽ ജോർജ്, മാത്യൂസ് എബ്രഹാം, ജോണി വർഗീസ്,ചാക്കോ തോമസ്, ജോൺ വർഗീസ്, സിസ്റ്റർ ഗ്രേസ് എബ്രഹാം, മറിയാമ്മ തോമസ് എന്നിവരാണ് അവരവരുടെ ലോക്കൽ സഭയിലെ പാസ്റ്റർമാരായ പാസ്റ്റർ ജോസഫ് കെ ജോസഫ്, പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ, പാസ്റ്റർ സി സി കുര്യാക്കോസ് പാസ്റ്റർ എം ജി ജോൺസൻ എന്നിവരിൽ നിന്ന് MDiv സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങിയത്.

2018 ലാണ് ചിക്കാഗോ ബാച്ച് ആരംഭിച്ചത്. ഡോ കെ. ജി ജോസ്, പാസ്റ്റർ എം. ജി ജോൺസൻ, ഡോ. വില്ലി എബ്രഹാം, ഡോ.ടൈറ്റസ് ഇപ്പൻ, പാസ്റ്റർ പി.സി ചാണ്ടി, സിസ്റ്റർ ശലോമി ചാണ്ടി എന്നിവർ ഉൾപ്പെടെയുള്ള 13ഓളം പേർ അധ്യാപകരായിരുന്നു. 

അടുത്ത ബാച്ച് ഉടൻ ആരംഭിക്കും.  വിവരങ്ങൾക്ക് : പാസ്റ്റർ പി സി ചാണ്ടി 215 207 1218, സാമൂവേൽ ജോർജ് 224 627 3078.

Advertisement