അപോളജെറ്റിക്സിൽ Ph.D. നേടി രാജേഷ് സെബാസ്റ്റ്യൻ

അപോളജെറ്റിക്സിൽ Ph.D. നേടി രാജേഷ് സെബാസ്റ്റ്യൻ

ഡാളസ് : ലിബെർട്ടി യൂണിവേഴ്സിറ്റിയിൽ നിന്നും അപോളജെറ്റിക്സിൽ Ph.D. നേടി രാജേഷ്  സെബാസ്റ്റ്യൻ.

 വി.മത്തായി എഴുതിയ സുവിശേഷ ത്തിന്റെ  മെറ്റീരിയലുകളുടെ ഉറവിടത്തെക്കുറിച്ചും അവയുടെ വിശ്വാസ്യതയെക്കുറിച്ചുമുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതാണ്   രാജേഷ്  സെബാസ്റ്റ്യന്റെ പ്രബന്ധം . പാലാ സ്വദേശിയായ രാജ് കത്തോലിക്കാ കുടുംബത്തിൽ നിന്നുമാണ് രക്ഷാനുഭവത്തിലെത്തിയത്.

 സതേൺ ഫ്ലോറിഡ തിയോളജിക്കൽ സെമിനാരിയിലും പ്രോബ് മിനിസ്ട്രിയിലും പഠിപ്പിക്കുന്നു. ക്രോസ്‌റോഡ്‌സ് ഏഷ്യ ചർച്ചിലെ സഹസ്ഥാപകനും മെമ്പറും ആണ്. ഭാര്യ ആലീസ് നോർത്ത് ഇൻഡൃയിലെ ഒരു pioneer missionary ആയിരുന്ന പാസ്റ്റർ K D Timothy യുടെ ഇളയ മകൾ) കുട്ടികൾ ആഷ്ലി, ആനന്ദ്. കുടുംബമായി ഡാളസിൽ (US) താമസിക്കുന്നു.

 പാലായിൽ ഒരു കത്തോലിക്കാ കുടുംബത്തിൽ late Mani Sebastian and late Mary Sebastian- ന്രെയു മകനായി ജനിച്ചു വളർന്നു. വിശ്വാസത്തിൽ വന്നതിനു ശേഷം കുടുംബമായ കട്ടപ്പനയിലേക്കു കുടിയേറി. 12th കഴിഞ്ഞ ശേഷം, വടക്കേ ഇൻഡൃയിലെ New Theological College- ൽ വേദ പഠനം ആരംഭച്ചു. MK University-യിൽ നിന്നും Philosophy-യിൽ MA, Dallas Theological Seminary യിൽ നിന്നും M.Th. ഉം നേടിയിട്ടുണ്ട്.