ആവേശമുണര്‍ത്തി ന്യൂയോർക്കിൽ പെന്തെക്കോസ്തു കോൺഫ്രൻസ് കിക്കോഫ് 

ആവേശമുണര്‍ത്തി ന്യൂയോർക്കിൽ പെന്തെക്കോസ്തു  കോൺഫ്രൻസ് കിക്കോഫ് 

വാർത്ത: നിബു വെള്ളവന്താനം

ന്യൂയോർക്ക് : ചെറിയ സമയത്തിനുള്ളിൽ വലിയ പിന്തുണയോടെ ന്യൂയോർക്കിലും പരിസരങ്ങളിലുമുള്ള ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തെക്കോസ്തു സഭയായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ നടന്ന  പി.സി.എൻ.എ.കെ രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗിൽ പങ്കെടുത്തത് ശ്രദ്ധേയമായി .

 സുവി. കെ.ബി ഇമ്മാനുവൽ  ഗാനങ്ങൾ ആലപിച്ചു. ന്യൂയോർക്കിലുള്ള വിവിധ പെന്തെക്കോസ്തു  സഭകളുടെ നേതൃത്വത്തിലുള്ള ഗായക സംഘങ്ങൾ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ, നാഷണൽ ട്രഷറർ ബിജു തോമസ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ രാജൂ, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആൻസി സന്തോഷ് തുടങ്ങിയവർ കോൺഫറൻസിനെകുറിച്ചുള്ള വിശദ വിവരങ്ങൾ യോഗത്തിൽ പ്രസ്താവിച്ചു. പി.സി.എൻ.എ.കെ വാർത്താ പത്രികയുടെ പ്രഥമ ലക്കം യോഗത്തിൽ പ്രകാശനം ചെയ്തു.

39-മത് കോൺഫ്രൻസിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ എബ്രഹാം ഈപ്പൻ, ജോൺസൺ ജോർജ്, സാബി കോശി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

നാഷണല്‍ കോൺഫറൻസിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 8000 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മാതാപിതാക്കളുടെയും യുവാക്കളുടെയും ആവേശമാണ് പി.സി.എന്‍.എ കെ യുടെ നേട്ടമെന്ന് ഭാരവാഹികൾ പറഞ്ഞു.

അമേരിക്കയിൽ കുടിയേറിയ മലയാളി സമൂഹത്തിൽ ശക്തമായ സാന്നിധ്യം കൊണ്ട് ശ്രന്ദേയമായ പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ദേശീയ കോൺഫറൻസ് *2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ* വെച്ചാണ് നടത്തപ്പെടുന്നത്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എല്ലാവരും നേരത്തെ രജിസ്റ്റര്‍ ചെയ്യുവാനും മാർച്ച് 1-ന് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ ഈ സൗകര്യം വിനിയോഗിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

Advertisement