മണിപ്പൂരിലെ പീഡിത ജനതയ്ക്ക് പിന്തുണയേകി അമേരിക്കയിലെ പ്രവാസികൾ

മണിപ്പൂരിലെ പീഡിത ജനതയ്ക്ക്  പിന്തുണയേകി അമേരിക്കയിലെ പ്രവാസികൾ

ഡാളസ് : മണിപ്പൂരിൽ ന്യൂനപക്ഷ ക്രൈസ്തവരെ വളരെ ഹീനമായി പീഡിപ്പിച്ച്  പള്ളികളും  ഭവനങ്ങളും തകർത്തതിൽ പ്രതിഷേധിച്ച് ഇർവിംഗ് ഗാന്ധി പാർക്കിൽ അമേരിക്കയിലെ ക്രൈസ്തവർ പ്രതിഷേധ പ്രകടനം നടത്തി.  കർണാടക, തമിഴ്നാട്, മണിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി ജനങ്ങളും പെന്തെക്കോസ്തു സഭാ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക്  പ്രതിഷേധം അറിയിക്കുവാനും തീരുമാനിച്ചു. മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു കൈസ്തവ പീഡനം അപലപനീയമാണെന്ന് യോഗം വിലയിരുത്തി. പീഡിതരായ  ജനതയ്ക്കു വേണ്ടിയുള്ള  പ്രാർത്ഥിയ്ക്കണമെന്നും ഡാളസ് പട്ടണത്തിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി വൈഡ് ഫേലോഷിപ്പ് ചെയർമാൻ റവ. മാത്യു ശാമുവേൽ ആഹ്വാനം ചെയ്തു.

വാർത്ത: രാജു തരകൻ

Advertisement