ഐപിസി ഫാമിലികോൺഫറൻസ് പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

ഐപിസി ഫാമിലികോൺഫറൻസ് പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

ബോസ്റ്റൺ: 2024 ആഗസ്റ്റ് 08 മുതൽ 11 വരെ ബോസ്റ്റണിൽ ബോക്സ്ബോറോ റീജെൻസി ഹോട്ടൽ കൺവെൻഷൻ സെന്ററിൽ  നടക്കുന്ന 19-ാമത് ഐപിസി ഫാമിലി കോൺഫറൻസിന്റെ അനുഗ്രഹത്തിനായി വിവിധ പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് ഐപിസി ഫാമിലി കോൺഫറൻസ് പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു.

ആഗസ്റ്റ് 08 ചൊവ്വാഴ്ച വൈകിട്ട് 9 മണിക്ക് (ഈസ്റ്റേൺ സമയം) സും മീറ്റിംഗായി കൂടുന്ന പ്രത്യേക യോഗത്തിൽ നാഷൺവീനർ പാസ്റ്റർ ഡോ. തോമസ് ഇടുക്കള പ്രയർ ലൈൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും.

നാഷണൽ പ്രയർ കോർഡിനേറ്റർമാരയ പാസ്റ്റർ പി.വി. മാമ്മൻ, പാസ്റ്റർ ജോയി വർഗീസ്, ലോക്കൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഡോ. ജോൺ മാമ്മൻ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ പ്രയർലൈന് നേതൃത്വം നൽകും.

എല്ലാ ചൊവ്വാഴ്ചകളിലും ഈസ്റ്റേൺ സമയം വൈകിട്ട് 9 മണി മുതൽ 10 മണിവരെ പ്രയർ ലൈൻ ഉണ്ടായിരിക്കുമെന്ന് നാഷണൽ സെക്രട്ടറി വെസ്ലി മാത്യു അറിയിച്ചു.

ഐപിസി ഫാമിലികോൺഫറൻസ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റർ ഡോ. തോമസ് ഇടുക്കള (കൺവീനർ), ബ്രദർ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദർ ബേവൻ തോമസ് (ട്രഷറർ), ഡോ. മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ രെഷമ തോമസ് (ലേഡീസ് കോർഡിനേറ്റർ എന്നിവരോടൊപ്പം നിലവിലുള്ള നാഷണൽ, ലോക്കൽ കമ്മിറ്റികൾ 2024 ലെ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

Zoom ID: 874 3299 9289 Password: ipc. Phone: 929 205 6099 Code: 87432999289

വാർത്ത: രാജൻ ആര്യപ്പള്ളി, നാഷണൽ മീഡിയാ കോർഡിനേറ്റർ