വിശ്വാസികൾ ജാഗ്രതയുള്ളവരാകണം : പാസ്റ്റർ ജേക്കബ് ജോൺ 

വിശ്വാസികൾ ജാഗ്രതയുള്ളവരാകണം :  പാസ്റ്റർ ജേക്കബ് ജോൺ 

കുര്യൻ ഫിലിപ്പ് ചിക്കാഗോ

ചിക്കാഗോ : അധികാര മോഹവും രാഷ്ട്രീയ അതിപ്രസരവും സഭകളിൽ അസാധാരണമാം വിധം വളർന്നു വരുന്ന ഈ കാലയളവുകളിൽ വിശ്വാസികൾ അതീവ ജാഗ്രത ഉള്ളവരാകണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോൺ ഉൽബോദിപ്പിച്ചു. ഐപിസി ചിക്കാഗോ സഭയുടെ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പാസ്റ്റർ രാജു മാത്യു അധ്യക്ഷത വഹിച്ചു.

1994 ൽ ആരംഭം കുറിച്ച സഭക്ക് ചിക്കാഗോ സിറ്റിയിൽ അതിവിശാലമായ സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ദീർഘകാല ലീസ് കരാർ അടിസ്ഥാനത്തിലാണ് സഭ ഏറ്റെടുത്തത്.

പാസ്റ്റർ ആൻട്രുസ് കെ. ജോർജ്  പ്രാർത്ഥിച്ചു. ഡോ അലക്സ്‌ ടി കോശി, ഡോ ടൈറ്റസ് ഇപ്പൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.പാസ്റ്റർ ടി.വി സക്കറിയ തിരുവത്താഴ ശുശ്രുഷക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസൻ ഫിലിപ്പ്, റവ. എംവി ജോർജ്, കുര്യൻ ഫിലിപ്പ്, മാറനാഥ വോയിസ്‌ ചീഫ് എഡിറ്റർ തമ്പി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

രണ്ടായിരത്തിലധികം ഇരിപ്പിടങ്ങളും വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഉൾപ്പെടുന്ന സംവിധാനമാണ് ചിക്കാഗോ ഐപിസി സഭക്കും സിറ്റിയിലെ മറ്റിഇതര സംയുക്ത പ്രവർത്തങ്ങൾക്കും ഇനി വേദിയായി ലഭിക്കുക. റവ. ഡോ ടൈറ്റസ് ഇപ്പൻ ആണ് സഭയുടെ ലീഡ് പാസ്റ്റർ. അദ്ദേഹത്തിടൊപ്പം പാസ്റ്റർ ടി വി സഖറിയ, പാസ്റ്റർ കെ എം രാജു, പാസ്റ്റർ ജോൺസൻ ഫിലിപ്പ് എന്നിവരും വിവിധ ശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. ജോയൽ മാത്യു സെക്രട്ടറിയായും ജേക്കബ് ഈപ്പൻ ട്രഷറായായും ആയും പ്രവർത്തിക്കുന്നു

വിലാസം : IPC Chicago, 6725 W Devon Ave., Chicago, IL 60631.

ചിക്കാഗോ സിറ്റി യുടെ അടുത്ത പ്രദേശങ്ങളായ പാർക്ക്‌ റിഡ്ജ്, നൈൽസ്, ഡെസ് പ്ലെയിൻസ് എന്നി സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുവാൻ സാധിക്കും.

വിവരങ്ങൾക്ക്  : 773 255 6459