ഡോ.കുഞ്ഞപ്പൻ സി. വർഗീസിനു യാത്രയയപ്പ് നൽകി

ഡോ.കുഞ്ഞപ്പൻ സി. വർഗീസിനു യാത്രയയപ്പ് നൽകി

കുര്യൻ ഫിലിപ്പ് ചിക്കാഗോ 

ചിക്കാഗോ : ചിക്കാഗോയിൽ നിന്നും ഡാലസിലേക്ക് താമസം മാറുന്ന ചിക്കാഗോ ഐപിസിയുടെ മുൻ സീനിയർ പാസ്റ്റർ ഡോ. കുഞ്ഞപ്പൻ സി വർഗീസിനും കുടുംബത്തിനും ഫെല്ലോഷിപ് ഓഫ് പെന്തെക്കോസ്റ്റൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 

കൺവീനർ പാസ്റ്റർ എം. ജി ജോൺസൻ ഉപഹാരം നൽകി ആദരിച്ചു. ഡോ. ടൈറ്റസ് ഈപ്പൻ, കേരള എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റർ കെ. എം. ഈപ്പൻ, റവ. ജോർജ് കെ. സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു.

1992 ൽ വേദശാസ്ത്രത്തിൽ ഡോക്ടറേറ് എടുക്കുവാനായി ചിക്കാഗോയിലെ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പഠനം ആരംഭിച്ചു. 1994 മുതൽ 1998വരെ ഐ പി സി ചിക്കാഗോ സഭയുടെ സീനിയർ പാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചു. 2000 ൽ കൊട്ടാരക്കര കേന്ദ്രമാക്കി ആരംഭിച്ച കേരള തീയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും പ്രിൻസിപ്പളും ആണ് ഡോ. കുഞ്ഞപ്പൻ സി വർഗീസ്. അദ്ദേഹത്തിന്റെ ശ്രമഫലമായി സെറാംപൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ഐപിസി സ്ഥാപനമായി കേരള തീയോളജിക്കൽ സെമിനാരി മാറി. 

സാലി വർഗീസ് ആണ് ഭാര്യ. ഡോ. പ്രിൻസ്റ്റൺ വർഗീസ് (ഭാര്യ എമിലി ), പോൾസൺ വർഗീസ് ,ജോൺസൻ വർഗീസ് എന്നിവരാണ് മക്കൾ.