കാൽ നൂറ്റാണ്ടിന്റെ ആത്മീയ മുന്നേറ്റം ; രജത ജൂബിലി നിറവിൽ ഐപിസി ടാബർനാക്കിൾ ഡാളസ് 

കാൽ നൂറ്റാണ്ടിന്റെ ആത്മീയ മുന്നേറ്റം ; രജത ജൂബിലി നിറവിൽ ഐപിസി ടാബർനാക്കിൾ ഡാളസ് 

ബെന്നി തോമസ് ഡാളസ്

ഡാളസ് : കാൽനൂറ്റാണ്ടിന്റെ ആത്മീയ പൈതൃകത്തിന്റെ തിളക്കവുമായി ഐപിസി ടാബർനാക്കിൾ ഡാളസ് സഭ രജത ജൂബിലി നിറവിൽ.   

 1998-ൽ ഡാളസ് പട്ടണത്തിൽ രൂപീകൃതമായ സഭ വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സുവിശേഷകരണത്തിലും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിദ്ധ്യമായി മുന്നേറുന്നു. സഭയുടെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങൾ ഇന്ത്യയിലും മെക്സിക്കോയിലും അമേരിക്കയിലുമായി നടന്നു വരുന്നു.

റവ. ഡോ. കെ. പി. മാത്യു സീനിയർ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു.

ഓഗസ്റ്റ് അവസാനം വാർഷിക കൺവെൻഷനും ജൂബിലി സമ്മേളനവും നടക്കും. അഭിക്ഷിക്തരായ ദൈവദാസന്മാർ വചന ശുശ്രൂഷ നിർവഹിക്കും.

ജൂബിലിയോടനുബന്ധിച്ച് വിപുലമായ രീതിയിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ, ആത്മീയ സംഗമം തുടങ്ങിയവ സഭയുടെ ബോർഡും ജൂബിലി കമ്മിറ്റിയും സംയുക്തമായി ചെയ്തു വരുന്നു.