മിഡ് വെസ്റ്റ് പിവൈപിഎ വോളിബോൾ ടൂർണ്ണമെന്റ് ഐപിസി ഹെബ്രോൻ ഡാളസ് ടീമുകൾ ചാമ്പ്യന്മാരായി

മിഡ് വെസ്റ്റ് പിവൈപിഎ വോളിബോൾ ടൂർണ്ണമെന്റ് ഐപിസി  ഹെബ്രോൻ ഡാളസ് ടീമുകൾ ചാമ്പ്യന്മാരായി

വാർത്ത: സാം മാത്യു, ഡാളസ്

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയൺ പിവൈപിഎ. യുടെ ആഭിമുഖ്യത്തിൽ നടത്തിയ വോളിബോൾ ടൂർണമെന്റിൽ ഐപിസി ഹെബ്രോൺ ഡാളസ് ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. സെപ്റ്റംബർ ആദ്യവാരം ഒക്കലഹോമയിൽ നടന്ന വാർഷിക കൺവൻഷന്റെ ഭാഗമായി നടത്തപ്പെട്ട വോളിബോൾ ടൂർണമെന്റിൽ ഡാളസ്, ഒക്കലഹോമ, ഹ്യൂസ്റ്റൺ എന്നീ സിറ്റികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ ഹെബ്രോൻ ബി ടീമും, ഹെബ്രോൻ ബ്രദേഴ്സ് ടീമുകളുമാണു മാറ്റുരച്ചത്. സെപ്റ്റംബർ 3 നു നടന്ന കോൺഫ്രൻസ് സമാപന സമ്മേളനത്തിൽ ഒന്നാം സ്ഥാനക്കാരായ ഹെബ്രോൻ ബി ടീം ട്രോഫിയും സമ്മാനതുകയായ ആയിരം ഡോളറും, രണ്ടാം സ്ഥാനക്കാരായ ഹെബ്രോൻ ബ്രദേഴ്സ് ട്രോഫിയും സമ്മാനതുകയായ അഞ്ഞൂറു ഡോളറും ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.

Advertisement