ഐപിസി കണക്ട് ഫിലഡല്‍ഫിയ: മെയ് 4 ന്

ഐപിസി കണക്ട് ഫിലഡല്‍ഫിയ: മെയ് 4 ന്

 വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില(നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍)

ഫിലഡല്‍ഫിയ: ഐ.പി.സി കണക്ട് ഫിലഡലഫിയാ എന്ന പേരിൽ മെയ് 4 ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയയില്‍ (PCP, 7101Pennway St, Philadelphia, PA) മേയ് 4 ആത്മിയ സംഗമം നടക്കും. 

കുടുംബങ്ങളെ ശക്തീകരിക്കുന്നതിനും ഫാമിലി കോണ്‍ഫറന്‍സുമായി ബന്ധിപ്പിക്കുന്നതിനുമായി സഭാ ശുശ്രൂഷകരും സഭാംഗങ്ങളും പങ്കെടുക്കും. 

ഡോ. തോമസ് ഇടുക്കള, പാസ്റ്റര്‍ ജെയിംസ് മുളവന എന്നിവര്‍ ക്രിസ്ത്യന്‍ ആത്മീയ വീക്ഷണത്തില്‍ കുടംബങ്ങളും സഭകളും നേരിടുന്ന വര്‍ധിച്ചുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ക്ലാസെടുക്കും. 

ആഗസ്റ്റ് 8-11, 2024 വരെ ബോസ്റ്റണില്‍ നടക്കുന്ന ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് അനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ സെമിനാറുകളും മീറ്റിംഗുകളും ക്രമീകരിച്ചിട്ടുണ്ട്.

ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള (ചെയര്‍മാന്‍), ബ്രദര്‍ വെസ്സി മാത്യ (സ്രെകട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രേഷ്മ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ മാമ്മന്‍ വര്‍ഗീസ് (പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2024 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ww.ipcfamilyconference.org