തലചായ്ക്കാൻ വീടൊരുക്കി വടക്കഞ്ചേരി സെൻ്റർ പിവൈപിഎ

തലചായ്ക്കാൻ വീടൊരുക്കി വടക്കഞ്ചേരി സെൻ്റർ പിവൈപിഎ

വാർത്ത: ഏബ്രഹാം വടക്കേത്ത്

വടക്കഞ്ചേരി: വീടില്ലാത്ത ഒരു കുടുംബത്തിനു കൈത്താങ്ങായി  വടക്കഞ്ചേരി സെൻറർ പിവൈപിഎ മാതൃകയായി. 

ഗവൺമെന്റിനും  സന്നദ്ധസംഘടനകളിലും അപേക്ഷ നൽകി വർഷങ്ങളായി കാത്തിരുന്നെന്തിലും പല കാരണങ്ങളാൽ വീട് ലഭിക്കാതിരിക്കുകയും ചെയ്ത ഒരു പാവപ്പെട്ട കുടുംബത്തിനാണ് പിവൈപിഎ വീട് നിർമ്മിച്ച് നൽകിയത്.

സെൻറർ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചന്റെയും കമ്മിറ്റി അംഗങ്ങളുടെയും ശ്രമഫലമായിയാണ്  മനോഹരമായ ഒരു ഭവനം നിർമ്മിക്കാനിടയായത്. 

ഭവനപ്രതിഷ്ഠ സെൻററിലെ സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് നിർവഹിച്ചു. പാസ്റ്റർ നോബി തങ്കച്ചൻ,    പിവൈപിഎ സെക്രട്ടറി ജസ്റ്റസ് മാത്യു , ജോയിൻ സെക്രട്ടറി സുബിൻ ജേക്കബ് മറ്റു കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്കി.