കൊച്ചിയിൽ ഐക്യദാർഢ്യം പ്രഖ്യാപനവും സമൂഹ പ്രാർത്ഥനയും നടത്തി WCPA

കൊച്ചിയിൽ ഐക്യദാർഢ്യം പ്രഖ്യാപനവും സമൂഹ പ്രാർത്ഥനയും നടത്തി  WCPA

എറണാകുളം : പശ്ചിമ കൊച്ചിയിലെ 65 - ഓളം പെന്തെക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തെകോസ്റ്റൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ (WCPA) മണിപ്പൂർ കലാപത്തിൽ അക്രമത്തിനു ഇരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപനവും സമൂഹ പ്രാർത്ഥനയും ജൂലൈ 30 നു നടത്തി.   

ഫോർട്ടുകൊച്ചി ബീച്ച്, വാസ്കോ ഡി ഗാമാ സ്ക്വയറിനു സമീപം നടന്ന റാലിയ്ക്ക് പ്രസിഡന്റ് പാസ്റ്റർ സജുമോൻ ടി.സി , സെക്രട്ടറി പാസ്റ്റർ എ.കെ.രാജൻ എന്നിവർ നേതൃത്വം നൽകി. 

പാസ്റ്റർ ബെന്നി ജോസഫ് , പാസ്റ്റർ ഡഗ്ലസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ രൂബേൻ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ വി.ഡി സഖറിയ പ്രാർത്ഥന നയിച്ചു. വിവിധ സഭകളിലെ പാസ്റ്റർമാർ, യുവതി യുവാക്കൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.