ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധം; ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധം; ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

പാരീസ്: പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടനത്തിൽ നടന്ന ക്രൈസ്തവ അവഹേളനത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അന്ത്യഅത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ പ്രകടനത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ഇലോണ്‍ മസ്ക്, വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇത് ക്രൈസ്തവരോടു അങ്ങേയറ്റം അനാദരവു നിറഞ്ഞതാണെന്നു മസ്ക് അറിയിച്ചു. വിഷയത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് മെത്രാന്‍ സമിതിയും രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹാസ രൂപത്തില്‍ അവതരിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്ന് മെത്രാന്‍ സമിതിയും അറിയിച്ചു.